തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിനികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എസ്.എഫ്.ഐ യൂനിറ്റ് മുന്‍ ഭാരവാഹി തസ്ലീം, പ്രവര്‍ത്തകരായ സുജിത്ത്, രതീഷ് തുടങ്ങി പെണ്‍കുട്ടികളടക്കം കണ്ടാലറിയാവുന്ന പതിമൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
കോളജ് വിദ്യാര്‍ഥികളായ സൂര്യഗായത്രി, അസ്മിത എന്നിവര്‍ സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഇവര്‍ക്കൊപ്പം മര്‍ദനമേറ്റ ജിജീഷീന്‍െറ പരാതിയില്‍ പൊലീസ് 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
തങ്ങള്‍ക്കും മര്‍ദനമേറ്റെന്ന് കാട്ടി സൂര്യഗായത്രിയും അസ്മിതയും കന്‍േറാണ്‍മെന്‍റ് പൊലീസിന് പരാതിനല്‍കിയെങ്കിലും മൊഴിയെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ളെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന് പരാതിനല്‍കുകയും അദ്ദേഹമത് കന്‍േറാണ്‍മെന്‍റ് എ.സി.പി ബൈജുവിന് കൈമാറുകയുംചെയ്തു. തുടര്‍ന്ന് ശനിയാഴ്ച ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം, ആക്രമണത്തിനിരയായ ജിജീഷിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതിനല്‍കി. കോളജില്‍ അതിക്രമിച്ച് കയറിയെന്നും ക്ളാസ് മുറിയില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് പരാതി. എന്നാല്‍ പരാതിയില്‍ അവ്യക്തതയുണ്ടെന്നും പരാതിക്കാര്‍ ഇതുവരെയും മൊഴി നല്‍കാന്‍ എത്തിയിട്ടില്ളെന്നും കന്‍േറാണ്‍മെന്‍റ് പൊലീസ് പറഞ്ഞു.
കോളജില്‍ നടന്നത് സംഘി മോഡല്‍ ആക്രമണമാണെന്നാരോപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തത്തെി. എസ്.എഫ്.ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അക്രമംകാട്ടിയവരെ ഇനി എസ്.എഫ്.ഐയുടെ കൊടിപിടിപ്പിക്കരുതെന്നും ആഷിഖ് അബു തന്‍െറ ഫേസ്ബുക്ക് പേജില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.