പെരുമ്പാവൂര്‍: ഓടക്കാലി തലപുഞ്ചക്ക് സമീപം ഉപയോഗശൂന്യമായ പാറമടയിലേക്ക് മറിഞ്ഞ ടിപ്പര്‍ ലോറി ഡ്രൈവര്‍ സച്ചിെൻറ മൃതദേഹം പുറത്തെടുക്കാനിറങ്ങിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ക്ക് മാരക പൊള്ളലേറ്റു. ദേഹംമുഴുവന്‍ ചൊറിഞ്ഞുതടിച്ചതോടെ തിരച്ചില്‍ അവസാനിപ്പിച്ച് കയറിയവരുടെ ദേഹത്ത് പലഭാഗത്തും തൊലിപോയ സ്ഥിതിയിലായിരുന്നു. ഇവരെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11നാണ് ലോറി കല്തിട്ടയിടിഞ്ഞ് ആഴത്തിലേക്ക് പതിച്ചത്. രാസമാലിന്യം കലര്‍ന്നതായിരുന്നു വെള്ളം. മട നികത്തിയെടുക്കുന്നതിെൻറ ഭാഗമായി ഇവിടെ മാലിന്യം നിക്ഷേപിച്ചുവരുകയായിരുന്നു.
പെരുമ്പാവൂര്‍ അസി. സ്റ്റേഷന് ഓഫിസര്‍ പി.എന്‍. സുബ്രഹ്മണ്യെൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളിലെ അഗ്നിക്ഷാസേന സ്കൂബ ടീം അംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.