കോഴിക്കോട്: ജറൂസലം ഇസ്രായേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം ഫലസ്തീനികൾ മാത്രമല്ല, ലോകം മുഴുവനും തള്ളിക്കളഞ്ഞിരിക്കയാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബൂ അൽഹൈജ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുയരുന്ന പ്രതികരണങ്ങൾ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ സർവകലാശാലകളിൽ അറബിക് ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികളിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ട്രംപ് എന്ന ബിസിനസുകാരൻ അമേരിക്കൻ പ്രസിഡൻറായത് ലോകം അപകടത്തിൽ എന്ന സൂചനയാണ് നൽകുന്നത്. അക്ഷരാർഥത്തിൻ ലോകത്തിനു നേരെയുള്ള വെല്ലുവിളിയാണത്. ഒബാമ വരെ ട്രംപിനെ വിശേഷിപ്പിച്ചത് ഹിറ്റ്ലർ എന്നാണ്. മുസ്ലിംലോകം മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും ജറൂസലം ഇസ്രാേയൽ തലസ്ഥാനമാക്കിയുള്ള ട്രംപിെൻറ പ്രഖ്യാപനം തള്ളിക്കളഞ്ഞിരിക്കയാണ്. നിലവിൽ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ പിന്നോട്ടു നയിക്കുന്ന പ്രഖ്യാപനമാണിത്.
കാലങ്ങളായി െഎക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ തുരങ്കംവെക്കുന്ന സ്ഥിതിയാണുണ്ടാകുക. 1995 മുതൽ യു.എസ് പ്രസിഡൻറുമാർ നടപ്പാക്കാൻ ശ്രമിക്കാതിരുന്ന ഇൗ തീരുമാനത്തിനു പിന്നിൽ അമേരിക്കയിലെ ജൂതലോബിയാണെന്ന് വളരെ വ്യക്തമാണെന്നും അൽഹൈജ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഫലസ്തീന് പൂർണാർഥത്തിൽ െഎക്യ രാഷ്ട്രസഭയിൽ അംഗത്വം നൽകുകയാണ് വേണ്ടത്. അന്താരാഷ്ട്ര വേദികളിൽ ഇൗ വിഷയം ചർച്ച ചെയ്യപ്പെടണം. മഹാത്മാ ഗാന്ധി മുതൽ എല്ലാ ഇന്ത്യൻ നേതാക്കളും ഫലസ്തീനെ ഉറ്റ മിത്രമായിട്ടാണ് കണ്ടു വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പരമ്പരാഗത സൗഹൃദം തുടരുമെന്നുതന്നെയാണ് തെൻറ നിഗമനം. ഫലസ്തീൻ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.
പശ്ചിമേഷ്യ പ്രശ്നത്തിൽ ഇന്ത്യ, മധ്യസ്ഥെൻറ റോൾ വഹിക്കുമെന്നാണ് തെൻറ പ്രതീക്ഷ. തീവ്രവാദത്തിന് മതമില്ലെന്നുതന്നെയാണ് തെൻറ ഉറച്ച അഭിപ്രായം. മതത്തിലെ ചില ഗ്രൂപ്പുകൾ നടത്തുന്ന ഇത്തരം വിധ്വംസക പ്രവർത്തനത്തിന് മതത്തിെൻറ മുഖം നൽകുന്നത് അപകടകരമാണ്.
അതാകെട്ട എതിർക്കപ്പെടേണ്ടതുമാണ്. യാഥാർഥ്യം മനസ്സിലാക്കാതെയാണ് പലരും മതത്തെ കുറ്റപ്പെടുത്തുന്നതെന്നും -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.