നെടുമ്പാശ്ശേരി: ശബരിമലയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായി ശ്രമിച്ചാല്‍ അവരെ പമ്പയില്‍ തടയാന്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ വനിത വിഭാഗമായ ദുര്‍ഗാവാഹിനി തീരുമാനിച്ചു. ജനുവരി ആദ്യം താന്‍ ഏതാനും സ്ത്രീകളുമായി ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണിത്. ഇരുപത്തി അയ്യായിരത്തിലധികം വനിതകളെ പമ്പയിലും പരിസരത്തും വിന്യസിക്കാനാണ് തീരുമാനം.
വിശ്വഹിന്ദു പരിഷത്തിന്‍െറ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് തീരുമാനമെടുത്തത്. ഇവരെ സഹായിക്കുന്നതിന് വിശ്വഹിന്ദു പരിഷത്തിന്‍െറ പ്രവര്‍ത്തകരും നിലയുറപ്പിക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാമെന്ന നിലപാട് എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ബലപ്രയോഗത്തിലൂടെ തൃപ്തി ദേശായിയെ തടയണമെന്ന തീരുമാനം ദുര്‍ഗാവാഹിനി കൈക്കൊണ്ടത്.
കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ദുര്‍ഗാവാഹിനി പ്രവര്‍ത്തകരെയും അണിനിരത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.