ജനുവരിയില്‍ മല ചവിട്ടും -തൃപ്തി ദേശായി

പയ്യന്നൂര്‍: ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ല. ശബരിമലയില്‍ മാത്രമാണ് ലിംഗവിവേചനം. ഇതാണ് ചോദ്യംചെയ്യുന്നത്. സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണിത്. അതുകൊണ്ട് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതേതരസര്‍ക്കാറില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെുന്നതെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - trupti desai sabarimala women entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.