രാമായണത്തിെൻറ നിരതിശായിയായ പ്രചാരത്തിനും വശ്യതക്കും കാരണം എന്താണ്? ഒന്നാമത്, അതിൽ നിറയുന്ന മനുഷ്യാംശമാണ്. വാല്മീകിയുടെ രാമൻ ഉത്തമപുരുഷനാണ്, എഴുത്തച്ഛെൻറ രാമൻ അവതാര പുരുഷനും. രണ്ടിലും മനുഷ്യകഥയാണ് മുഖ്യപ്രതിപാദ്യം. മനുഷ്യെൻറ വികാരവിചാരങ്ങളുടെ സമസ്തമേഖലകളെയും അതിൽ നമുക്ക് അനുഭവിക്കാൻ കഴിയുന്നു. ശോകാനുഭവങ്ങളുടെ സഹയാത്രയിലൂടെ പഠിതാവിന് ലഭിക്കുന്ന ശക്തിയും ശാന്തിയുമാണ് രാമായണത്തിെൻറ വശ്യതക്ക് മറ്റൊരു കാരണം. തീരാവിരഹമഹാഗ്നിയുമായിട്ടാണ് രാമൻ സീതയെ തേടി വനത്തിൽ അലയുന്നത്. പാതിവ്രത്യത്തിെൻറ പ്രതീകമായിട്ടും അന്യപുരുഷനാൽ അപഹരിക്കപ്പെട്ട ദുഃഖം സീതക്ക്; ഒടുവിൽ രാമനാൽ ഉപേക്ഷിക്കപ്പെടുേമ്പാഴുള്ള ദുഃഖവും. രാമായണത്തിലെ ദുഃഖാനുഭവവിവരണങ്ങൾ സാധാരണക്കാരെൻറ ദുഃഖാനുഭവങ്ങൾക്ക് ശമനമുണ്ടാക്കുന്നു, അല്ലെങ്കിൽ അവയെ നിസ്സാരവത്കരിക്കുന്നു.
ഭാരതീയ സങ്കൽപമനുസരിച്ച് പരമപുരുഷാർഥം മോക്ഷമാണ്. ധർമത്തിലൂടെ അർഥവും കാമവും ആർജിച്ച് മോക്ഷം അനുഭവിക്കുക, അല്ലെങ്കിൽ സാക്ഷാത്കരിക്കുക. ഇതിന് ഒരു വഴിയേ ഉള്ളൂ, ത്യാഗം. പ്രിയപ്പെട്ടതെല്ലാം ത്യജിക്കുേമ്പാഴുണ്ടാകുന്ന ആനന്ദം. അതു രാമനുണ്ടാകുന്നതുപോലെ മറ്റൊരാൾക്കും ഉണ്ടാകുന്നില്ല. അതാണ് രാമനെ ഉത്തമ പുരുഷനാക്കുന്നത്. ഭരതൻ രാജ്യം ഭരിക്കെട്ട എന്നുപറയുന്ന രാമൻ ‘രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി’ എന്നു പറയുേമ്പാൾ ഉത്തമ പുരുഷലക്ഷണം കാണിക്കുന്നു. രാജ്യമുപേക്ഷിച്ച്, സീതയെ ഉപേക്ഷിച്ച്, ലക്ഷ്മണനെ ഉപേക്ഷിച്ച്, ഒടുവിൽ സ്വന്തവും ബന്ധവും എല്ലാം ത്യജിച്ച്, സരയൂ നദിയുടെ തീരത്തുനിൽക്കുന്ന ആത്മാരാമനായ രാമെൻറ ഹൃദയത്തിലേക്ക് നോക്കാൻ പ്രാപ്തരാകുേമ്പാഴാണ് നമ്മളും പൂർണ മനുഷ്യരാവുക.
രാമായണം നൽകുന്ന മൂല്യബോധമാണ് മറ്റൊരു ഘടകം. സഹോദരബന്ധം, പിതൃ-പുത്രബന്ധം, ഭാര്യാഭർതൃബന്ധം, പുത്രധർമം, രാജധർമം, ജനധർമം, സത്യപാലനം ഇവയുടെയൊക്കെ ഉദാത്തമാതൃകകൾ നമുക്ക് രാമായണത്തിൽ കാണാം. തിന്മയുടെമേൽ നന്മനേടുന്ന ശാശ്വതമായ വിജയം മനുഷ്യജീവിതത്തെ ഉദാത്തമാക്കുന്നതിനു സഹായിക്കുന്നു. കർമണ്യതയാണ് ഇനിയൊരു സൗഭാഗ്യരഹസ്യം. കർമണ്യതയുടെ ഉദ്ഘോഷണം രാമായണത്തിലുടനീളമുണ്ട്. ഫലം ഇച്ഛിക്കാതെ കർമം ചെയ്യുക. മനുഷ്യെൻറ കർമശേഷിയെ അടിക്കടി വർധിപ്പിക്കാൻ രാമായണത്തിന് കഴിയുന്നു. ഒതുങ്ങിക്കൂടിയിരുന്ന ഹനുമാനെ സമുദ്രതരണോദ്യുക്തനാക്കുന്ന ഭാഗം ഉത്തമോദാഹരണം. രാമകഥയുടെ ഏകാഗ്രഹതയാണ് മറ്റൊരു സവിശേഷത. അതു മഹാഭാരതകഥയെയോ ബൃഹത്കഥയെയോ ഒക്കെ അപേക്ഷിച്ച് ഋജുവും ലളിതവുമാകുന്നു.
രാമായണം നൽകുന്ന ധർമബോധമാണ് മറ്റെല്ലാ ഗുണത്തിനും മീതെ എന്നു പറയണം. രാമൻ ധർമത്തിെൻറ മൂർത്തരൂപമാണ്. ‘കോനസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ കശ്ചവീര്യവാൻ? ’ എന്നത് ഒരു ചോദ്യമല്ല, ഒരുത്തരമാണ്. എല്ലാവരും രാമനെ മാതൃകയാക്കാനാണ് വാല്മീകി ഉപദേശിക്കുന്നത്. തലകുത്തിനിന്ന് രാമായണം വായിക്കുന്നവരുടെ കാലമാണിത്. അവർ കാണേണ്ടത് കാണാതെ േപാകുന്നു കേൾക്കേണ്ടത് കേൾക്കാതെ േപാകുന്നു. സ്വന്തം വൈകൃതങ്ങൾ രാമായണത്തിൽ കുത്തിനിറക്കുന്നു. ആരു വിചാരിച്ചാലും ചീത്തയാക്കാൻ കഴിയാത്ത വിശുദ്ധഗ്രന്ഥമാണ് രാമായണം. മഹാകവി രവീന്ദ്രനാഥ ടാേഗാർ പറഞ്ഞതുപോലെ, ഭാരതീയ ജീവിതവും ഭാരതീയ സാഹിത്യവും ഇന്നും രാമായണത്തിെൻറ താളലയങ്ങളിൽ തങ്ങളുടെ നാഡീസ്പന്ദനം കേട്ടുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.