ആസാദ് കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ തന്നെ രാജ്യദ്രോഹി ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ 'ആസാദ് കശ്മീര്‍' എന്ന വാക്ക് ഇന്‍വേര്‍ട്ടഡ് കോമ ഇട്ട് ഉപയോഗിച്ചിട്ടുണ്ട്. വര്‍ത്തമാനകാലത്ത് എന്തു പറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് നോക്കുന്നതെന്നും ജലീല്‍ നിയമസഭയില്‍ പറഞ്ഞു.
'നിയമസഭയുടെ പ്രവാസി ക്ഷേമ കമ്മിറ്റിയുടെ കശ്മീര്‍ വിസിറ്റുമായി ബന്ധപ്പെട്ട് ഞാൻ ഒരു യാത്രാക്കുറിപ്പ് എഴുതിയിരുന്നു. അതില്‍ നടത്തിയ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാനാണ് ചിലര്‍ ശ്രമിച്ചത്. നൂറാനിയുടെ പുസ്തകത്തില്‍ 176-180 പേജുകളില്‍ 1952 ആഗസ്റ്റ് 25ന് പണ്ഡിറ്റ് നെഹ്‌റു ഷൈഖ് അബ്ദുല്ലക്ക് കൈമാറിയ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെലക്ടഡ് വര്‍ക്‌സ് ഓഫ് ജവഹര്‍ലാല്‍ നെഹ്‌റു സീരീസ് വോളിയം 23യില്‍നിന്ന് ഉദ്ധരിച്ചതാണ് ആ ഭാഗം. ആ കുറിപ്പിന്റെ പാരഗ്രാഫ് 24ല്‍നിന്ന് ഒരു വാചകം- that we should consolidate our position in these areas and not care very much for what happens in 'azad kashmir' areas. ഇവിടെ പണ്ഡിറ്റ്ജി ആസാദ് കശ്മീര്‍ എന്ന പ്രയോഗം ഇന്‍വേര്‍ട്ടഡ് കോമക്കുള്ളിലാണ് ചേര്‍ത്തിട്ടുള്ളത്' -ജലീല്‍ പറഞ്ഞു.
നിയമസഭയിൽ കെ.കെ ശൈലജ ടീച്ചർ സംസാരിക്കുന്നതിനിടെ, സംസാരിക്കാൻ അവസരം ചോദിച്ച കെ.ടി ജലീലിനു നേർക്ക് ശൈലജ നടത്തിയ ആത്മഗതവും ഇന്ന് ചർച്ചയായിരുന്നു. 'ഇയാൾ നമ്മളെ കൊയപ്പത്തിലാക്കുമോ' എന്നായിരുന്നു മൈക്ക് ഓഫ് ചെയ്യാതെ ശൈലജ ടീച്ചറുടെ ആത്മഗതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.