തിരുവനന്തപുരം: നേമത്ത് പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊല്ലാൻ ശ്രമം. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമങ്ങാട് സ്വദേശി രമ്യ രാജീവനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമ്യയുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. രമ്യയെ കുത്തിയ ശേഷം പ്രതി മുട്ടത്തറ സ്വദേശി ദീപക് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.
രമ്യയും ദീപക്കും നാലുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രമ്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കികൊണ്ടുപോകാനാണ് ദീപക് രാവിലെ കാരക്കാമണ്ഡപത്തെ വീട്ടിലെത്തിയത്. എന്നാൽ കൂടെ ഇറങ്ങിപ്പോകാൻ രമ്യ തയാറായില്ല.
തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വീട്ടിലെ കത്തിയെടുത്ത് ദീപക് രമ്യയെ കുത്തുകയായിരുന്നു. ബംഗളൂരുവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ രമ്യ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. നേമത്ത് വാടകക്ക് താമസിച്ച് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.