സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമം -ധനമന്ത്രി

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അപകടകരമായ സാഹചര്യമില്ല. ജനങ്ങളുടെ അർഹമായ അവകാശങ്ങൾ കൊടുക്കാതിരിക്കാേനാ ഹനിക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഒരു കാര്യത്തിലും തടസ്സം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ധനകാര്യ ബിൽ ചർച്ചക്ക് മറുപടിയിലായിരുന്നു പരാമർശങ്ങൾ.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കേരളം ഒന്നാമതാണ്. മറ്റ് സംസ്ഥാനങ്ങളിൽ 9.7 ശതമാനമാണെങ്കിൽ കേരളത്തിൽ 5.7 ആണ്. അതേസമയം കേന്ദ്ര വിഹിതം കുറഞ്ഞതോടെ സാമ്പത്തികമായി ശ്വാസം മുട്ടുന്ന നിലയാണ്. കേരളത്തിന്റെ പൊതു കടത്തിൽ ആശങ്കപ്പെടുന്നവർ പണപ്പെരുപ്പം കൂടി കണക്കിലെടുക്കണം. പൊലീസും പട്ടാളവുമെല്ലാം സർക്കാറിന്റെ ഉപകരണങ്ങളാണ്. ഈ വിഭാഗങ്ങളിൽ കരാറിൽ ആളെയെടുക്കുന്ന രാജ്യത്തിന്റെ സ്ഥിതിയിൽ തനിക്ക് ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Trying to suffocate financially -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.