കെ.​എ​സ്.​ആ​ർ.​ടി.​സി മി​ന്ന​ൽ പ​ണി​മു​ട​ക്ക്; യാത്രക്കാരന്‍റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രുടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട ്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ചികിത്സ കിട്ടാതെ യാത്രക്കാരനായ സുരേന്ദ്രൻ മരിച്ച സംഭവം ഗൗ രവമേറിയതാണെന്ന് എം. വിൻസെന്‍റ് ആരോപിച്ചു.

അഞ്ചര മണിക്കൂർ സമരം നടത്തിയിട്ടും ജീവനക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാറിന് സാധിച്ചില്ലെന്നും വിൻസെന്‍റ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മി​ന്ന​ൽ പ​ണി​മു​ട​ക്ക് നടത്തിയ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർക്കെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രകാരം കേസെടുത്തതായി അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യൽ, ഒാട്ടോ ഡ്രൈവറെ തടഞ്ഞ് പരിക്കേൽപ്പിക്കൽ, കെ.എസ്.ആർ.ടി.സി ബസ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തൽ എന്നീ സംഭവങ്ങളിലാണ് എസ്മ പ്രകാരം കേസെടുത്തത്.

സമരം എന്നത് ജീവനക്കാരുടെ അവകാശമാണ്. മിന്നൽ പണിമുടക്കിനെ അനുകൂലിക്കുന്നില്ല. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സഭയെ അറിയിച്ചു.

യാത്രക്കാരന്‍റെ മരണത്തിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗൗരവമായ സംഭവത്തെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസും ചേർന്ന് മണിക്കൂറോളം ജനങ്ങളെ ബന്ദിയാക്കിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഗൗരവകരമായ വിഷയം പിൻനിരക്കാരനായ വിൻസെന്‍റ് അവതരിപ്പിച്ചത് എന്തിനെന്ന മന്ത്രി കടകംപള്ളിയുടെ പരാമർശം പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു. കടകംപള്ളി മാപ്പുപറയണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.

Tags:    
News Summary - TSRTC Employees Strike in Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.