പന്തളം: എം.പി സ്ഥാനം മോഹിച്ചല്ല ബി.ഡി.ജെ.എസിന് രൂപംനൽകിയതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. പന്തളം എസ്.എൻ.ഡി.പി യൂനിയൻ സംഘടിപ്പിച്ച ദശവത്സരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി സ്ഥാനം ആവശ്യപ്പെട്ട് ആരെയും സമീപിച്ചിട്ടില്ല.
പാർട്ടിയെ അപമാനിക്കാൻ ചിലരുടെ സൃഷ്ടിയാണിതെല്ലാം. ഒരു മുന്നണിയും സമുദായത്തെ സഹായിച്ചിട്ടില്ല. എൻ.ഡി.എയും ഇതിൽ വ്യത്യസ്തമല്ല. ഒരു രാഷ്ട്രീയ പാർട്ടിയും മതേതരത്വം കാത്തുസൂക്ഷിക്കുന്നില്ല. ഇടതുമുന്നണി പി.ഡി.പിയെ സഖ്യകക്ഷിയായി ചേർത്താണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൈക്രോഫിനാൻസിെൻറ പേരിലും സമുദായത്തെ കുറ്റപ്പെടുത്തുകയാണ് ചിലർ. ഇതിൽ മാധ്യമങ്ങളുടെ പങ്കുമുണ്ട്. മൈക്രോഫിനാൻസിൽനിന്ന് ഒരു രൂപപോലും യോഗത്തിന് എടുക്കാൻ കഴിയില്ല.
ഇതിനു വ്യക്തമായ സംവിധാനങ്ങളുണ്ട്. ചില യൂനിയൻ ഭാരവാഹികൾ മൈക്രോഫിനാൻസിൽ ക്രമക്കേട് നടത്തിയിരുന്നു. ഇവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തുഷാർ പറഞ്ഞു. മിനി ഒാഡിറ്റോറിയത്തിെൻറ ഉദ്ഘാടനവും തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. യൂനിയൻ പ്രസിഡൻറ് സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.