ട്വന്‍റി20 - യു.ഡി.എഫ്​ അവിശ്വാസം പാസായി; ചെല്ലാനത്ത്​ ഇടത്​ മുന്നണിക്ക്​ ഭരണനഷ്​ടം

എറണാകുളം: ചെല്ലാനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വൻറി 20യും കോൺഗ്രസും ചേർന്ന് നൽകിയ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഇടത്​ മുന്നണിക്ക്​ ഭരണം നഷ്​ടപ്പെട്ടു. ഒമ്പതിനെതിരെ 12 വോട്ടിനാണ്​ അവിശ്വാസം പാസായത്​.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സാജിത മുമ്പാകെയാണ് ട്വൻറി 20യുടെ എട്ട് അംഗങ്ങളും കോൺഗ്രസിെൻറ നാല് അംഗങ്ങളും ചേർന്ന 12 പഞ്ചായത്ത് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. 21 അംഗ പഞ്ചായത്തിൽ എൽ.ഡി. എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്​.

രാവിലെ 11നാണ്​ പ്രസിഡൻറിനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തത്​. ഉച്ചക്ക്​ രണ്ടിന് വൈസ് പ്രസിഡൻറിന് എതിരായ പ്രമേയവും ചർച്ചക്ക്​ എടുക്കും.

ട്വൻറി20 യുടെ കെ.എ. ജോസഫ് പ്രസിഡൻറാകാനാണ്​ സാധ്യത. വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനു ലഭിക്കും. സ്​ഥിരം സമിതി ചെയർമാൻ സ്ഥാനങ്ങൾ ഇരുകക്ഷികളും ചേർന്ന് വീതം വെക്കും.

ട്വൻറി20യിലെ രണ്ട് അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാൽ, അത്​ വിഫലമായതോടെയാണ്​ ഭരണം നഷ്​ടപ്പെട്ടത്​. 

Tags:    
News Summary - Twenty20 - UDF passes no-confidence motion; Left Front loses power in Chellanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.