പി​താ​വ് സ്കൂ​ളി​ൽ കൊണ്ടുവിട്ട വിദ്യാർഥിനികളെ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പോ​ക്സോ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ച് കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ നെ​ടു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​ന്തോ​ൾ തൃ​ക്കു​മാ​ര​ക്കു​ടം അ​മ്പാ​ടി വീ​ട്ടി​ൽ രാ​ഹു​ൽ (20), കൂ​ർ​ക്ക​ഞ്ചേ​രി വ​ടൂ​ക്ക​ര ചേ​ലൂ​ക്കാ​ര​ൻ വീ​ട്ടി​ൽ ആ​ഷി​ക്ക്​ (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച വി​ദ്യാ​ർ​ഥി​നി​യെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് പി​താ​വ് സ്കൂ​ളി​നു മു​ൻ​വ​ശം ഇ​റ​ക്കി​വി​ട്ടി​രു​ന്നു. അ​വി​ടെ കാ​റു​മാ​യി കാ​ത്തു​നി​ന്ന യു​വാ​ക്ക​ൾ ആ​ദ്യം ഈ ​വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു പോ​യി. തു​ട​ർ​ന്ന്​ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ​യും അ​തേ കാ​റി​ൽ ക​യ​റ്റി പോ​കു​ന്ന​തി​നി​ടെ അ​യ്യ​ന്തോ​ൾ തൃ​ക്കു​മാ​ര​ക്കു​ടം ഭാ​ഗ​ത്തു​വെ​ച്ച് പൊ​ലീ​സ് പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ​നി​ന്നും ഒ​ന്നാം പ്ര​തി രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ വെ​ച്ച് കു​ട്ടി​ക​ൾ പ​ല​പ്പോ​ഴും ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി വെ​ളി​വാ​യി. എ.​സി.​പി വി.​കെ. രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​ടു​പു​ഴ എ​സ്.​എ​ച്ച്.​ഒ ടി.​ജി. ദി​ലീ​പ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​നു​ദാ​സ്, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ അ​നി​ൽ, പൗ​ലോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Two arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.