നീലേശ്വരം: തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച കേസിൽ നീലേശ്വരം പൊലീസ് രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തു. തൈക്കടപ്പുറത്തെ അഹമ്മദ് (65), പടന്നക്കാട് മേൽപാലത്തിനടിയിൽ ജിംനേഷ്യം നടത്തുന്ന കാഞ്ഞങ്ങാട് സൗത്ത് സ്വദേശി മുഹമ്മദ് ഷരീഫ് (46) എന്നിവരാണ് പിടിയിലായത്.
അഹമ്മദിനെ തൈക്കടപ്പുറത്തെ സ്വന്തം വീട്ടിൽനിന്നും മുഹമ്മദ് ഷരീഫിനെ സീതാംഗോളിയിൽനിന്നുമാണ് നീലേശ്വരം സബ് ഇൻസ്പെക്ടർ കെ.പി. സതീഷും സംഘവും പിടികൂടിയത്. ഇവർ മാതാവിെൻറ ഒത്താശയോടെ പെൺകുട്ടിയെ മടിക്കേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
ഹൊസ്ദുർഗ് കോടതി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികളായ പിതാവിനു പുറമെ, ഞാണിക്കടവിലെ 17കാരൻ, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20), പി.പി. മുഹമ്മദലി പുഞ്ചാവി (21) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എട്ടാംക്ലാസ് മുതല്‍ പിതാവ് വീട്ടില്‍െവച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.
എട്ടുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിവിധ വകുപ്പുകളിൽ പോക്സോയും ഉൾപ്പെടുത്തിയാണ് കേസ്. ഇതിൽ ആറു പ്രതികൾ അറസ്റ്റിലായി. പൊലീസ്, മാതാവിനെ ഇതുവരെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. ഇനി പടന്നക്കാട് സ്വദേശി ക്വിൻറൽ മുഹമ്മദിനെ പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.