കണ്ണൂർ: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ. വാരം സ്വദേശി വി.പി. മഹറൂഫ് (46), മുണ്ടേരിയിലെ എ. റിയാസ് (42) എന്നിവരാണ് പിടിയിലായത്.
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന ആനക്കൊമ്പ് പിടിച്ചത്. ഇതിന് വിദേശ വിപണിയിൽ ഒരു ലക്ഷത്തിന് മുകളിൽ വിലവരുമെന്ന് അധികൃതർ പറഞ്ഞു.
കണ്ണൂർ ഭാഗത്ത് ആനക്കൊമ്പ് വിൽപന നടത്താൻ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലൻസ് ചീഫ് കൺസർവേറ്റർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കണ്ണൂർ വനംവകുപ്പ് അധികൃതർ പരിശോധന ശക്തമാക്കിയത്.
മൂന്നു ദിവസമായി ഇരുവരും വനംവകുപ്പിെൻറ നിരീക്ഷണത്തിലായിരുന്നു. വിൽപനക്കായി ആനക്കൊമ്പ് ഇവരെ മറ്റൊരു സംഘം ഏൽപിച്ചതായാണ് വനംവകുപ്പ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.