കൊച്ചി: പൊതുവിടങ്ങളിൽ പാലു കുടിക്കാനായി കരയുന്ന കുഞ്ഞിനെയും കൊണ്ട് വിഷമിക്കുന്ന അമ്മമാർക്ക് വേണ്ടി ഓരോ ജില്ലയിലും രണ്ടു വീതം മുലയൂട്ടൽ മുറികൾ ഒരുങ്ങുന്നു.
ഇതിനായി ഓരോ കേന്ദ്രത്തിനും ഒരു ലക്ഷം രൂപ വീതം അനുവദിച്ച് വനിത, ശിശുവികസന വകുപ്പ് ഉത്തരവിറക്കി. മുലയൂട്ടൽ കേന്ദ്രങ്ങൾക്കുള്ള സ്ഥലം കണ്ടെത്തുന്നതുൾെപ്പടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 13 ജില്ലകൾക്കാണ് ഫണ്ട് അനുവദിച്ചത്. കാസർകോട് ജില്ലക്ക് തുക അനുവദിച്ചിട്ടില്ല, പത്തനംതിട്ട ജില്ലയിൽ ഒരു കേന്ദ്രം മാത്രമേ കണ്ടെത്തിയുള്ളൂവെന്നതിനാൽ ഈ ജില്ലക്ക് ഒരു ലക്ഷം രൂപ മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. മറ്റു ജില്ലകൾക്കെല്ലാം രണ്ടു ലക്ഷം രൂപ വകയിരുത്തിയ വകുപ്പ് ജില്ല വനിത ശിശുവികസന ഓഫിസർമാരോട് ഈ തുക ജില്ല പ്രോഗ്രാം ഓഫിസർമാർക്ക് അലോട്ട് ചെയ്യാൻ നിർദേശിച്ചു.
നാഷനൽ ന്യൂട്രിഷൻ മിഷനു കീഴിൽ വരുന്ന പദ്ധതിക്ക് 80 ശതമാനം തുക കേന്ദ്രത്തിെൻറയും 20 ശതമാനം സംസ്ഥാനത്തിെൻറയും വിഹിതമാണ്. മുലയൂട്ടൽ കേന്ദ്രങ്ങൾ ഒരുക്കുന്നതിനാവശ്യമായ ചെലവു സംബന്ധിച്ച വിശദാംശങ്ങൾ ജില്ല പ്രോഗ്രാം ഓഫിസർമാർ ഒക്ടോബർ അഞ്ചിനു മുമ്പ് വനിത,ശിശു വികസന വകുപ്പ് ഓഫിസിൽ സമർപ്പിക്കണം. കേന്ദ്രങ്ങളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തേണ്ടത് പ്രോഗ്രാം ഓഫിസർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.