സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ; മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികൾ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും രണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ആലപ്പുഴ സ്വദേശി ക്ളീറ്റസും കോഴിക്കോട് സ്വദേശി അഹമ്മദ് ഹംസയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആ​ല​പ്പു​ഴ ക​നാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി ക്ലീ​റ്റ​സ് (82) ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് മ​രി​ച്ച​ത്. പനിയെത്തുടർന്നാണ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. കനാൽ വാർഡ് ക്ലസ്റ്ററിൽ നിന്നാണ് രോഗം പകർന്നതെന്ന് അനുമാനിക്കുന്നു.

കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഹംസ കോ​വി​ഡ് ബാധിച്ചാണ് മരിച്ചത്. 72 വ​യ​സാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.