തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള 'ഗോള്‍ ചലഞ്ച്' പരിപാടിക്ക് ബുധനാഴ്ച തുടക്കമാകും. 'മയക്കുമരുന്നിനെതിരെ ഫുട്ബാള്‍ ലഹരി' മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫിസുകളിലും കമ്പനികളിലും ഐ.ടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 18ന് അവസാനിക്കും. രണ്ടാംഘട്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ജനുവരി 26വരെയാണ്. മയക്കുമരുന്നിനെതിരെയുള്ള ഗോള്‍ ചലഞ്ച് പരിപാടിയില്‍ എല്ലാവരും അണിചേരണമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.