ച​രി​ത്ര കോ​ണ്‍ഗ്ര​സി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ദ്വി​ദി​ന ച​രി​ത്ര കോ​ണ്‍ഗ്ര​സി​ന് ഇ​ന്ന്​ ക​വ​ടി​യാ​ര്‍ ഉ​ദ​യ് പാ​ല​സ് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ തി​രി തെ​ളി​യും. കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​വും ഓ​ള്‍ ഇ​ന്ത്യ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ കെ. ​രാ​ജു ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍ എം.​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക്ക്​ ‘വൈ​ക്കം സ​ത്യ​ഗ്ര​ഹ​വും സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര​ണ​വും’ വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ർ, വൈ​കീ​ട്ട്​ കേ​ര​ള ന​വോ​ത്ഥാ​നം വി​ഷ​യ​ത്തി​ല്‍ ഓ​പ​ണ്‍ ഫോ​റം എ​ന്നി​വ ന​ട​ക്കും.

ഡി​സം​ബ​ര്‍ ആ​റി​ന് രാ​വി​ലെ ‘ദേ​ശീ​യ പ്ര​സ്ഥാ​ന പാ​ര​മ്പ​ര്യ​വും സ​മ​കാ​ലീ​ന പ്ര​തി​സ​ന്ധി​യും’ വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ ഇ​ക്കോ​ണ​മി​ക്​ ആ​ൻ​ഡ്​ പൊ​ളി​റ്റി​ക്ക​ല്‍ വീ​ക്കി​ലി മു​ന്‍ എ​ഡി​റ്റ​ര്‍ ഡോ. ​ഗോ​പാ​ല്‍ ഗു​രു ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം ഡോ. ​ശ​ശി ത​രൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​ക്കം സ​ത്യ​ഗ്ര​ഹി​ക​ളു​ടെ കു​ടും​ബ സം​ഗ​മം ഉ​ച്ച​ക്ക്​ 2.30ന് ​കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ​രി​പാ​ടി.

Tags:    
News Summary - two-day history congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.