ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന; മൂന്ന് പേരെ ചോദ്യം ചെയ്തു

തൃശൂർ: ഇരിങ്ങാലക്കുടയിൽ യുവാക്കൾ മരിച്ചത് വ്യാജമദ്യം കഴിച്ചാണെന്ന് സൂചന. പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആല്‍ക്കഹോളിന്‍റെയും ഫോര്‍മാലിന്‍റെയും അംശം കണ്ടെത്തി. വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്.

അബദ്ധത്തില്‍ കഴിച്ചതാണോ, ആരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്ന സംശയത്തിലാണ് പൊലിസ്. ഒരാൾ മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചും രണ്ടാമത്തെയാൾ വെള്ളം കൂട്ടിയുമാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങൾ ഗുരുതാരാവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവർ ചിക്കൻ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇരുവരും കുഴഞ്ഞു വീണു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Two die in Iringalakuda over fake liquor; Three people were questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.