representational image

ഉദ്യോഗസ്ഥരെ രണ്ട് മണിക്കൂർ വട്ടംചുറ്റിച്ച് ഹൈഡ്രജൻ ബലൂൺ

ചെറുതോണി: പാൽക്കുളംമേട്ടിലെ പാറക്കെട്ടിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം ഫയർഫോഴ്സിനെയും വനംവകുപ്പിനെയും വട്ടംചുറ്റിച്ചു.ചുരുളി ആൽപ്പാറ സ്വദേശിയായ യുവാവാണ് മലയടിവാരത്തുനിന്ന് നോക്കുമ്പോൾ എന്തോ കുടുങ്ങിക്കിടക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചത്. ഇവർ വന്ന് നോക്കുമ്പോൾ പാറയിൽ എന്തോ തങ്ങിക്കിടക്കുന്നതായി തോന്നിയതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഫയർഫോഴ്സിനോടൊപ്പം നഗരംപാറ റേഞ്ചിലെ വനം വകുപ്പ് ജീവനക്കാരും കഞ്ഞിക്കുഴി പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.അപകടംപിടിച്ച പാറക്കെട്ടിലൂടെ കുത്തനെ കയറ്റം കയറി സമീപത്തെത്തിയപ്പോഴാണ് എവിടെനിന്നോ പറന്ന് വന്ന ഹൈഡ്രജൻ നിറച്ച ബലൂൺ പാറക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നതാണെന്ന് മനസ്സിലായത്.ആശങ്കയോടെയാണ് തിരച്ചിൽ നടത്തിയതെങ്കിലും ആശ്വാസത്തോടെയാണ് അധികൃതർ മടങ്ങിയത്. 

Tags:    
News Summary - Two hours caused concern by the Hydrogen balloon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.