പട്ടിക്കാട് (തൃശൂർ): കുതിരാന്‍ ഇറക്കത്തില്‍ വഴുക്കുപാറ കുരിശ് പള്ളിക്ക്് സമീപം എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച്് മൂന്നുപേർ മരിച്ചു. സ്കൂട്ടര്‍ യാത്രികരായ പാലക്കാട് കണ്ണമ്പ്ര പഞ്ചായത്ത് മഞ്ഞപ്ര ചിറ പുത്തന്‍ വീട്ടില്‍ കുമാരെൻറ മകന് നിഖില്‍ (28), മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോലത്തറ 'ഷീല നിവാസി'ല്‍ മുരളീധരന് വർമയുടെ മകന് വിജേഷ് വർമ (24), കാര്‍ യാത്രക്കാരൻ എറണാകുളം കിഴക്കമ്പലം പൂക്കാട്ടുപടി ആശാൻപടി ശിശിരം വീട്ടിൽ ചന്ദ്രെൻറ മകൻ സോബിൻ (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു കാറിെൻറ ഡ്രൈവര്‍ ചിറ്റൂര്‍ വെള്ളാമ്പ്ര സ്വദേശി കാര്‍ത്തികിന് (35) പരിക്കേറ്റു. ഇയാള്‍ തൃശൂർ ജൂബിലി മിഷന് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. തമിഴ്നാട്ടില്‍നിന്ന് ചരക്കുമായി എത്തിയ ലോറി നിയന്ത്രണംവിട്ട് മുന്നില്‍ പോയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മുന്നിലുണ്ടായിരുന്ന ടെമ്പോ വാനിലും കാറിലും ഇടിച്ചുകയറി. ഇതോടെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളില്‍ ഇടിച്ചു. സ്കൂട്ടർ യാത്രക്കാരായ നിഖിലും വിജേഷ് വർമയും കാറിലുണ്ടായിരുന്ന സോബിനും തൽക്ഷണം മരിച്ചു.
രണ്ട് ലോറിയും രണ്ട് പിക്കപ്പ് വാനും രണ്ട് കാറും ഒരു സ്കൂട്ടറും വാനുമാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാറും സ്കൂട്ടറും പൂർണമായി തകര്‍ന്നു. ഹൈവേ പൊലീസും പീച്ചി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ ജില്ല ആശുപത്രിയില്‍ എത്തിച്ചു. വാനിലുണ്ടായിരുന്നവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ചോറൂണിന് പോകുന്നവരായിരുന്നു. ഇവര്‍ക്ക് കാര്യമായ പരിക്കില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാവിലെ ഒമ്പതോടെ വാഹനങ്ങള്‍ മാറ്റിയെങ്കിലും 12ഓടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ലോറിയുടെ ബ്രൈക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അപകടത്തെക്കുറിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിർദേശം നല്കി.
മരിച്ച നിഖില്‍, വിജേഷ് എന്നിവർ ഏഷ്യന്‍ പെയിൻറ്സിെൻറ കുട്ടനെല്ലൂരിലെ ഷോറൂമായ 'ഭഗവതി'യിലെ ജീവനക്കാരാണ്. നിഖില്‍ അവിവാഹിതനാണ്. മാതാവ്: ദേവകി. സഹോദരി: നിമിഷ. വിജേഷിെൻറ മാതാവ്: ഷീല. സഹോദരങ്ങള്‍: മുകേഷ് വർമ, മേഘേഷ് വർമ.
കാക്കനാട് ഇൻഫോ പാർക്ക് ജീവനക്കാരനാണ് സോബിൻ. കോയമ്പത്തൂരിലെ യൂനിയൻ ബാങ്ക് മാനേജരായ ഭാര്യ രമ്യയെ കോയമ്പത്തൂരിൽ എത്തിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. മാതാവ്: സുരജ. മകൻ: അനിരുദ്ധ് സോബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.