കണ്ണൂർ മുസ് ലിം ലീഗിലെ വിഭാഗീയത പരിഹരിക്കാൻ രണ്ടംഗ സമിതി

കണ്ണൂർ: തളിപ്പറമ്പ് മുസ് ലിം ലീഗിലെ വിഭാഗീയത പരിഹരിക്കാൻ രണ്ടംഗ സമിതിയെ പാർട്ടി നേതൃത്വം നിയോഗിച്ചു. മുൻ എം.എൽ.എമാരായ കെ.എം. ഷാജിയെയും പാറക്കൽ അബ്ദുല്ലയെയുമാണ് നിയോഗിച്ചത്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങൾ നടത്തിയിരുന്നു. എന്നാൽ, പൂർണ ഫലപ്രാപ്തിയിൽ എത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് രണ്ടംഗ സമിതിയെ നിയോഗിച്ചതെന്നും അബ്ദുൽ കരീം മാധ്യമങ്ങളോട് വ്യക്തമാക്കി. 

Tags:    
News Summary - Two member committee to resolve sectarianism in Kannur Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.