വൈത്തിരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് റിസോർട്ടിൽ താമസിപ്പിച്ച കേസിൽ റിസോർട്ട് നടത്തിപ്പുകാരനടക്കം രണ്ടു പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി കോളിച്ചാൽ 16ലെ ഗ്രീൻ ഹോപ്പർ ഹോളിഡേ റിസോർട്ടിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.
കോഴിക്കോട് മായനാട് ഗീതം വീട്ടിൽ രാമചന്ദ്രെൻറ മകൻ രഞ്ജിത്ത് (26), റിസോർട്ട് നടത്തിപ്പുകാരൻ പെരിന്തൽമണ്ണ പാലത്തിങ്കൽ വീട്ടിൽ രവീന്ദ്രനാഥിെൻറ മകൻ ശ്രീവത്സൻ (37) എന്നിവരെയാണ് വൈത്തിരി എസ്.ഐ. ഹരിലാൽ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൽപ്പറ്റ ഡിവൈ.എസ്‍.പി പ്രിൻസ് എബ്രഹാമിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് അദ്ദേഹത്തിെൻറ നിർദ്ദേശപ്രകാരം വൈത്തിരി പൊലീസ് റിസോർട്ട് റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പൊലീസ് റിസോർട്ടിലെത്തിയത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്.ഐക്ക് പുറമെ സി.പി.ഒമാരായ ഷാജഹാൻ, ഷൈജൽ, വനിതാ സി.പി.ഒ റെജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.