കീഴ്മാട്: ഗ്രാമപഞ്ചായത്തിൽ കോവിഡ് മരണം രണ്ടായി. കോവിഡ് ടെസ്റ്റിൽ പോസിറ്റിവായ രണ്ടാമത്തെയാളാണ് ശനിയാഴ്ച മരിച്ചത്. ആദ്യത്തെയാളുടെ മരണശേഷം നടന്ന കോവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാൽ സർക്കാറിെൻറ മരണപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇന്നലത്തെയാൾ വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ചുണങ്ങംവേലി സെൻറ് മേരീസ് പ്രോവിൻസ് കോൺവെൻറിലെ സിസ്റ്റർ ക്ലെയറിനും മരണശേഷം രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് കീഴ്മാട് ഗ്രാമപഞ്ചായത്ത്. നിലവിൽ 150ലേറെ രോഗികളുണ്ട്.
ഒന്നാമത് ചെല്ലാനം ഗ്രാമപഞ്ചായത്താണ്. പകൽസമയത്ത് വീട്ടിൽ കിടന്നുറങ്ങിയ കീഴ്മാട് ജി.ടി.എൻ കൃപക്ക് സമീപം കുളങ്ങരവീട്ടിൽ രാജീവെൻറ മരണമാണ് ആദ്യം കോവിഡ് മരണമായി സ്ഥിരീകരിച്ചത്. വെളിയത്തുനാട്ടിലെ കുഞ്ഞുവീരാെൻറയും എടത്തലയിലെ ബൈഹക്കിയുടെയും മരണം മാത്രമാണ് കോവിഡ് പട്ടികയിലുള്ളത്. അത്താണിയിൽ ബൈക്കപടത്തിൽ മരിച്ച ചൂർണിക്കര സ്വദേശിക്ക് മരണശേഷം പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.