തിരുവനന്തപുരം: കനത്തചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ശനിയാഴ്ച സൂര്യാതപമേറ്റ് പാറശ്ശാലയിൽ കർഷകൻ മരിച്ചു. പാറശ്ശാല മുറിയത്തോട്ടം ഭാഗവതി വിലാസത്തിൽ ഉണ്ണിക്കൃ ഷ്ണൻ നായർ (57) ആണ് മരിച്ചത്. രാവിലെ 11.30ഒാടെ കൃഷിപ്പണിക്കിടെ സൂര്യാതപമേറ്റ് ബോധരഹിതനാ യി വീഴുകയായിരുന്നു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേ ഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ആശലത. മക്കൾ: ദേവികൃഷ്ണ, ആര്യകൃഷ്ണ.
91 പേർക്ക് കൂടി സൂര്യാതപമേറ്റു. കോട്ടയം, കണ്ണൂർ ജ ില്ലകളിൽ രണ്ടുപേർക്ക് സൂര്യാതപവും 59 പേര്‍ക്ക് സൂര്യാതപമേറ്റുള്ള പൊള്ളലും 30 പേര്‍ക്ക് ശരീരത്തില്‍ ചൂടേറ്റുള്ള പാടുകളും രൂപപ്പെട്ടു. വ്യാഴാഴ്ച 117 പേർക്കും വെള്ളിയാഴ്ച 122 പേർക്കും സൂര്യാതപമേറ്റുള്ള ശാരീരിക പ്രശ്നങ്ങളുണ്ടായി. കോഴിക്കോട്ടാണ് ഏറ്റവും കൂടുതല്‍പേര്‍ക്ക് പൊള്ളലേറ്റത്.
13 പേരാണ് ഇവിടെ ചികിത്സതേടിയത്. തൊട്ടടുത്ത് പത്തനംതിട്ട ജില്ലയാണ്. ഇവിടെ 11 പേർക്ക് പൊള്ളലേറ്റു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഏഴുപേർക്ക് വീതവും കണ്ണൂർ അഞ്ചുപേർക്കും കൊല്ലത്ത് നാലുപേർക്കും കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും എറണാകുളം, മലപ്പുറം ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് പൊള്ളലേറ്റത്.
ചൂടേറ്റ് ശരീരത്തില്‍ പാടുകള്‍ രൂപെപ്പട്ടത് കൊല്ലത്ത് ഏഴുപേർക്കും ഇടുക്കി, കണ്ണൂർ നാലുപേർക്ക് വീതവും എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ മൂന്നുപേർക്ക് വീതവും തൃശൂർ, പത്തനംതിട്ട, കോഴിക്കോട് രണ്ടുപേർക്ക് വീതവും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒരാൾക്കുവീതവുമാണ് പാടുകൾ രൂപപെട്ടത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം പല ജില്ലകളിലും രേഖപ്പെടുത്തുന്ന ചൂടിനേക്കാളും അനുഭവപ്പെടുന്ന ചൂടിെൻറ തീവ്രതയായ താപസൂചിക 53 ഡിഗ്രിക്കും മുകളിലാണ്.
ശനിയാഴ്ച ആലപ്പുഴയിൽ താപനില ശരാശരിയിൽനിന്ന് 3.2 ഡിഗ്രിയും കോഴിക്കോട് 2.6 ഡിഗ്രിയും തിരുവനന്തപുരത്ത് 2.7 ഡിഗ്രിയും ഉയർന്നു.
സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് -39.1 ഡിഗ്രി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രാത്രികാല ചൂട് 27 ഡിഗ്രിക്ക് മുകളിലാണ്. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവുംകുറഞ്ഞ ചൂട് -23.5 ഡിഗ്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.