നെടുമ്പാശ്ശേരി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്ന ദൗത്യത്തിെൻറ രണ്ടാംഘട്ടം തുടങ്ങി. ആദ്യവിമാനം ശനിയാഴ്ച വൈകീട്ട്് 6.27ന് കൊച്ചിയിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 434 വിമാനമാണ് 181 യാത്രക്കാരുമായി ദുൈബയിൽനിന്ന് എത്തിയത്. യാത്രക്കാരിൽ 75 പേർ ഗർഭിണികളാണ്.
പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടങ്ങിയശേഷം ഇത്രയും ഗർഭിണികൾ ഒരു വിമാനത്തിൽ എത്തുന്നത് ആദ്യമാണ്. ഗർഭിണികൾ കൂടുതൽ ഉണ്ടായിരുന്നതിനാൽ അടിയന്തര സാഹചര്യമുണ്ടായാൽ ചികിത്സ നൽകാൻ ഡോക്ടർമാരും നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള 35 പേരും മുതിർന്ന പൗരന്മാരും വിസ കാലാവധി കഴിഞ്ഞവരും വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും സംഘത്തിലുണ്ട്.
പാലക്കാട് സ്വദേശി വൈഷ്ണവിെൻറ മൃതദേഹവും ഈ വിമാനത്തിൽ നാട്ടിലെത്തിച്ചു. ദുൈബയിൽ വെച്ച് രക്താർബുദം ബാധിച്ച് മരിച്ചതാണ് വൈഷ്ണവ്. വിശദ പരിശോധനകൾക്കുശേഷമാണ് യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഞായറാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന് കൊച്ചിയിലേക്ക് രണ്ട് സർവിസാണുള്ളത്. ദുൈബ-കൊച്ചി വിമാനം വൈകീട്ട് 5.40നും അബൂദബി-കൊച്ചി വിമാനം രാത്രി 8.40നും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.