നട​​ന്‍റെ വാഹനം ആക്രമിച്ച രണ്ട്​ പേർക്കുകൂടി ജാമ്യം

കൊ​ച്ചി: കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജി​െൻറ വാ​ഹ​നം ആ​​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട്​ പേ​ർ​ക്കു​കൂ​ടി ജാ​മ്യം അ​നു​വ​ദി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​വൈ. ഷാ​ജ​ഹാ​ൻ, അ​രു​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യ​വ്യ​വ​സ്ഥ​യാ​യി ഓ​രോ​രു​ത്ത​രും 37,500 രൂ​പ വീ​തം കോ​ട​തി​യി​ൽ കെ​ട്ടി​വെ​ക്ക​ണം, ഇ​തി​നു​പു​റ​മെ 50,000 രൂ​പ​യു​ടെ ബോ​ണ്ടി​ന്മേ​ലും ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലു​മാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

മു​ൻ മേ​യ​ർ ടോ​ണി ച​മ്മ​ണി, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നു ജേ​ക്ക​ബ്, ത​മ്മ​നം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജ​ർ​ജ​സ് വി. ​ജേ​ക്ക​ബ്​, ഐ.​എ​ൻ.​ടി.​യു.​സി നേ​താ​വ്​ ഷ​രീ​ഫ്, വൈ​റ്റി​ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​സ്​ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    
News Summary - Two more people who attacked the actor's vehicle have been granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.