െകാച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് ഒാർത്തഡോക്സ് സഭ വൈദികർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഒന്നാം പ്രതി കുന്നന്താനം സ്വദേശി ഫാ. സോണി വർഗീസ്, നാലാം പ്രതി ഫാ. ജയ്സ് കെ. ജോർജ് എന്നിവർക്കാണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ബോണ്ട് വെക്കണമെന്നതാണ് പ്രധാന ജാമ്യവ്യവസ്ഥ.
ആവശ്യപ്പെടുേമ്പാൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ 13നാണ് ഫാ. സോണി വർഗീസ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങിയത്. നാലാം പ്രതിയും മാനസികപ്രശ്നങ്ങൾക്ക് ഉപദേശങ്ങൾ നൽകുന്ന വ്യക്തിയുമായ ഫാ. ജയ്സ് കെ. ജോർജിനോട് യുവതി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
എന്നാൽ, ഈ വൈദികനും കാര്യങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു. ഡൽഹിയിലുള്ള പ്രതി കേരളത്തിൽ വരുമ്പോഴെല്ലാം യുവതിയെ ഉപദ്രവിച്ചെന്നും കൊച്ചിയിലെ ഒരു സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.