ഗ്യാസ് ഏജൻസിയുടെ പേരിൽ വീട്ടിലെത്തി മോഷണം; രണ്ടുപേർ അറസ്റ്റിൽ

പാലാ: മധ്യവയസ്കനായ ഗൃഹനാഥനെ കബളിപ്പിച്ച് വീട്ടിൽനിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് ഐക്യ ജങ്ഷൻ ഭാഗത്ത് ഞാവക്കാട്ട് തെക്കേതിൽ വീട്ടിൽ ഷിജാർ എച്ച്. (52), കായംകുളം കീരിക്കാട് ഐക്യ ജങ്ഷൻ ഭാഗത്ത് ഓണംപള്ളികിഴക്കേത്തറ വീട്ടിൽ നവാസ് ജെ. (43) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞ മാസം നാലാം തീയതി വള്ളിച്ചിറ ഭാഗത്തുള്ള വീട്ടിൽ മധ്യവയസ്കനായ ഗൃഹനാഥൻ ഒറ്റയ്ക്കായിരുന്ന സമയം ഗ്യാസ് ഏജൻസിയിൽനിന്നും സ്റ്റൗ സർവീസ് ചെയ്യാൻ വന്നതാണെന്ന വ്യാജേനെ കാറിലെത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്റ്റൗ നന്നാക്കാൻ മധ്യവയസ്കനുമായി അടുക്കളയിലേക്ക് പോയ സമയം, മറ്റൊരാൾ വീട്ടിൽ കയറി ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷ്ടിക്കുകയുമായിരുന്നു. ഒരാൾ കാറിൽ ഇരുന്ന് പരിസരം വീക്ഷിക്കുകയും ചെയ്തു.

പരാതിയിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതോടെ ഇവരെ പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സി.പി.ഓമാരായ അരുൺ, ജോബി, രഞ്ജിത്ത്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.

Tags:    
News Summary - Two people arrested for theft in Home in the name of gas agency staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.