പട്ടാമ്പി: തൃത്താല കൊപ്പത്ത് കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ പെരിന്തൽമ ണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30നാണ് നാടിനെ നടുക്കിയ സംഭവം. ആമയൂർ വെട്ടിക്കാട് കരിമ്പ നക്കൽ പരേതനായ രാമകൃഷ്ണമേനോെൻറ മകൻ സുരേഷ് (44), ആമയൂർ മൈലാട്ട്കുന്ന് കുഞ്ഞുകുട്ടെൻറ മകൻ സുരേന്ദ്രൻ (36) എന്ന ിവരാണ് മരിച്ചത്. സുരേന്ദ്രെൻറ സഹോദരൻ കൃഷ്ണൻകുട്ടി (26) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടുകിണറ്റിൽ വീണ അണ് ണാനെ രക്ഷിക്കാൻ സുരേഷാണ് ആദ്യം കിണറ്റിലിറങ്ങിയത്. സുരേഷിന് ബോധക്ഷയമുണ്ടായപ്പോൾ വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസിയായ സുരേന്ദ്രൻ ഓടിയെത്തി കിണറ്റിലിറങ്ങുകയും ചെയ്തു.
സുരേന്ദ്രനും ശ്വാസതടസ്സമുണ്ടായപ്പോൾ ഇരുവരെ യും രക്ഷിക്കാനിറങ്ങിയ സുരേന്ദ്രെൻറ സഹോദരൻ കൃഷ്ണൻകുട്ടിയും അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാരെത്തി മൂന ്നുപേരെയും കരക്കെടുത്തു. കൂടുതൽ പരിേക്കറ്റ കൃഷ്ണൻകുട്ടിയെ പെരിന്തൽമണ്ണയിലെയും മറ്റു രണ്ടുപേരെ പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. എന്നാൽ, ശ്വാസം കിട്ടാതെ സുരേഷും സുരേന്ദ്രനും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
സ്ഥിരമായി മോട്ടോർ അടിക്കുന്നുണ്ടെങ്കിലും ബക്കറ്റിട്ട് വെള്ളം കോരാത്ത കിണറ്റിലെ ഓക്സിജെൻറ കുറവാണ് ദുരന്തത്തിന് വഴിവെച്ചത്. ആവശ്യമായ പരിശോധന കൂടാതെ കിണറിലിറങ്ങിയതും അപകടത്തിന് കാരണമായി. എറണാകുളം സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരനാണ് സുരേഷ്. ഭാര്യ: സൗമ്യ. മക്കളില്ല.
നിർമാണത്തൊഴിലാളിയാണ് സുരേന്ദ്രൻ. മൃതദേഹങ്ങൾ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുരേന്ദ്രെൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സുരേന്ദ്രെൻറ മാതാവ്: അമ്മിണി. ഭാര്യ: സഗീത. മകൾ: അനയകൃഷ്ണ. സഹോദരങ്ങൾ: രാജു, സുഭാഷിണി, അനീഷ്, കൃഷ്ണൻകുട്ടി, സുരേഷ്, പ്രിയ. സുരേഷിെൻറ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും. മാതാവ്: വിശാലമ്മ. സഹോദരങ്ങൾ: രമണി, ജ്യോതി, രാജി, സരിത.
കണിയൊരുക്കേണ്ട വീടുകളിൽ വിധി ചിതയൊരുക്കാൻ
പട്ടാമ്പി: കണിക്കൊന്നയും കണിവെള്ളരിയും വിഷുക്കണിയൊരുക്കേണ്ട വീടുകളിൽ ചിതയൊരുക്കിയ വിധി തൃത്താല കൊപ്പത്തെ ശ്മശാനമൂകമാക്കി. ആഹ്ലാദത്തിെൻറയും ആഘോഷത്തിെൻറയും പൂത്തിരി കത്തേണ്ട കണ്ണുകളിൽ നിന്നൊഴുകിയത് തീരാ ദുഃഖത്തിെൻറ നീർച്ചാലുകൾ. അയൽവാസികളായ സുഹൃത്തുക്കളുടെ മരണം നെഞ്ചിൽ പടക്കമായി പൊട്ടിത്തെറിച്ചപ്പോൾ ഇനിയും വിശ്വസിക്കാനാവാത്ത മരവിപ്പിലാണ് പ്രദേശം.
ഞായറാഴ്ച രാവിലെ കിണറ്റിൽ വീണ അണ്ണാനെ കരക്കെടുക്കാനാണ് കരിമ്പനക്കൽ പരേതനായ രാമകൃഷ്ണ മേനോെൻറ മകൻ സുരേഷ് വീട്ടിലെ ആൾമറയുള്ള കിണറ്റിലിറങ്ങിയത്. സ്ഥിരമായി ഉപയോഗിക്കുന്ന കിണറിൽ പ്രാണവായുവിെൻറ ലഭ്യതയില്ലെന്ന് ഒട്ടും നിനച്ചിരുന്നില്ല ഐ.ടി ജീവനക്കാരനായ സുരേഷ്. ഇദ്ദേഹത്തിന് ശ്വാസ തടസ്സമനുഭവപ്പെട്ടപ്പോൾ കരക്ക് നിൽക്കുകയായിരുന്ന വീട്ടുകാർക്ക് വാവിട്ടു കരയാനേ കഴിഞ്ഞുള്ളു.
കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരും സഹോദരങ്ങളുമായ മൈലാട്ട്കുന്ന് സുരേന്ദ്രനും കൃഷ്ണൻകുട്ടിയും സമാന ദുരന്തത്തിനിരയായപ്പോൾ കാഴ്‌ചക്കാരായവർക്ക് വിതുമ്പലടക്കാൻ കഴിഞ്ഞില്ല. ഒരു നാടിെൻറ പ്രാർഥനയോടെ ആശുപത്രികളിലേക്ക് കൊണ്ടുപോയ മൂവരിൽ രണ്ടുപേരും പ്രാർഥനകൾ വേണ്ടാത്ത ലോകത്തേക്ക് യാത്രയായി. സുരേഷും സുരേന്ദ്രനും ആശുപത്രിയിലെത്തും മുമ്പുതന്നെ മരിച്ചിരുന്നു.
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത സുരേന്ദ്രെൻറ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് അന്ത്യദർശനത്തിന് ശേഷം സംസ്കരിച്ചു. സുരേഷിെൻറ സംസ്കാരം തിങ്കളാഴ്ച നടക്കും. ഇരുവീടുകളിലും നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.