Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅണ്ണാനെ രക്ഷിക്കാൻ...

അണ്ണാനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

text_fields
bookmark_border

പട്ടാമ്പി: തൃത്താല കൊപ്പത്ത് കിണറ്റിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ പെരിന്തൽമ ണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.30നാണ് നാടിനെ നടുക്കിയ സംഭവം. ആമയൂർ വെട്ടിക്കാട് കരിമ്പ നക്കൽ പരേതനായ രാമകൃഷ്ണമേനോ​​​െൻറ മകൻ സുരേഷ്‌ (44), ആമയൂർ മൈലാട്ട്കുന്ന് കുഞ്ഞുകുട്ട​​​െൻറ മകൻ സുരേന്ദ്രൻ (36) എന്ന ിവരാണ് മരിച്ചത്. സുരേന്ദ്ര​​​െൻറ സഹോദരൻ കൃഷ്ണൻകുട്ടി (26) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടുകിണറ്റിൽ വീണ അണ് ണാനെ രക്ഷിക്കാൻ സുരേഷാണ് ആദ്യം കിണറ്റിലിറങ്ങിയത്. സുരേഷിന് ബോധക്ഷയമുണ്ടായപ്പോൾ വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസിയായ സുരേന്ദ്രൻ ഓടിയെത്തി കിണറ്റിലിറങ്ങുകയും ചെയ്തു.

സുരേന്ദ്രനും ശ്വാസതടസ്സമുണ്ടായപ്പോൾ ഇരുവരെ യും രക്ഷിക്കാനിറങ്ങിയ സുരേന്ദ്ര​​​െൻറ സഹോദരൻ കൃഷ്ണൻകുട്ടിയും അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാരെത്തി മൂന ്നുപേരെയും കരക്കെടുത്തു. കൂടുതൽ പരി​േക്കറ്റ കൃഷ്ണൻകുട്ടിയെ പെരിന്തൽമണ്ണയിലെയും മറ്റു രണ്ടുപേരെ പട്ടാമ്പിയിലെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. എന്നാൽ, ശ്വാസം കിട്ടാതെ സുരേഷും സുരേന്ദ്രനും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

സ്ഥിരമായി മോട്ടോർ അടിക്കുന്നുണ്ടെങ്കിലും ബക്കറ്റിട്ട് വെള്ളം കോരാത്ത കിണറ്റിലെ ഓക്സിജ​​​െൻറ കുറവാണ് ദുരന്തത്തിന് വഴിവെച്ചത്. ആവശ്യമായ പരിശോധന കൂടാതെ കിണറിലിറങ്ങിയതും അപകടത്തിന് കാരണമായി. എറണാകുളം സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരനാണ് സുരേഷ്. ഭാര്യ: സൗമ്യ. മക്കളില്ല.

നിർമാണത്തൊഴിലാളിയാണ് സുരേന്ദ്രൻ. മൃതദേഹങ്ങൾ പട്ടാമ്പി താലൂക്ക്​ ആശുപത്രിയിൽ പോസ്​റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സുരേന്ദ്ര​​​െൻറ മൃതദേഹം വീട്ടുവളപ്പിൽ സംസ്​കരിച്ചു. സുരേന്ദ്ര​​​െൻറ മാതാവ്​: അമ്മിണി. ഭാര്യ: സഗീത. മകൾ: അനയകൃഷ്ണ. സഹോദരങ്ങൾ: രാജു, സുഭാഷിണി, അനീഷ്, കൃഷ്ണൻകുട്ടി, സുരേഷ്, പ്രിയ. സുരേഷി​​​െൻറ മൃതദേഹം തിങ്കളാഴ്​ച സംസ്​കരിക്കും. മാതാവ്​: വിശാലമ്മ. സഹോദരങ്ങൾ: രമണി, ജ്യോതി, രാജി, സരിത.

കണിയൊരുക്കേണ്ട വീടുകളിൽ വിധി ചിതയൊരുക്കാൻ
പട്ടാമ്പി: കണിക്കൊന്നയും കണിവെള്ളരിയും വിഷുക്കണിയൊരുക്കേണ്ട വീടുകളിൽ ചിതയൊരുക്കിയ വിധി തൃത്താല കൊപ്പത്തെ ശ്മശാനമൂകമാക്കി. ആഹ്ലാദത്തി​​​െൻറയും ആഘോഷത്തി​​​െൻറയും പൂത്തിരി കത്തേണ്ട കണ്ണുകളിൽ നിന്നൊഴുകിയത് തീരാ ദുഃഖത്തി​​​െൻറ നീർച്ചാലുകൾ. അയൽവാസികളായ സുഹൃത്തുക്കളുടെ മരണം നെഞ്ചിൽ പടക്കമായി പൊട്ടിത്തെറിച്ചപ്പോൾ ഇനിയും വിശ്വസിക്കാനാവാത്ത മരവിപ്പിലാണ് പ്രദേശം.
ഞായറാഴ്ച രാവിലെ കിണറ്റിൽ വീണ അണ്ണാനെ കരക്കെടുക്കാനാണ് കരിമ്പനക്കൽ പരേതനായ രാമകൃഷ്ണ മേനോ​​​െൻറ മകൻ സുരേഷ്‌ വീട്ടിലെ ആൾമറയുള്ള കിണറ്റിലിറങ്ങിയത്. സ്ഥിരമായി ഉപയോഗിക്കുന്ന കിണറിൽ പ്രാണവായുവി​​​െൻറ ലഭ്യതയില്ലെന്ന്​ ഒട്ടും നിനച്ചിരുന്നില്ല ഐ.ടി ജീവനക്കാരനായ സുരേഷ്. ഇദ്ദേഹത്തിന്​ ശ്വാസ തടസ്സമനുഭവപ്പെട്ടപ്പോൾ കരക്ക്​ നിൽക്കുകയായിരുന്ന വീട്ടുകാർക്ക് വാവിട്ടു കരയാനേ കഴിഞ്ഞുള്ളു.

കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരും സഹോദരങ്ങളുമായ മൈലാട്ട്കുന്ന് സുരേന്ദ്രനും കൃഷ്ണൻകുട്ടിയും സമാന ദുരന്തത്തിനിരയായപ്പോൾ കാഴ്‌ചക്കാരായവർക്ക് വിതുമ്പലടക്കാൻ കഴിഞ്ഞില്ല. ഒരു നാടി​​​െൻറ പ്രാർഥനയോടെ ആശുപത്രികളിലേക്ക് കൊണ്ടുപോയ മൂവരിൽ രണ്ടുപേരും പ്രാർഥനകൾ വേണ്ടാത്ത ലോകത്തേക്ക് യാത്രയായി. സുരേഷും സുരേന്ദ്രനും ആശുപത്രിയിലെത്തും മുമ്പുതന്നെ മരിച്ചിരുന്നു.
പട്ടാമ്പി താലൂക്ക്​ ആശുപത്രിയിൽ പോസ്​റ്റുമോർട്ടം ചെയ്ത സുരേന്ദ്ര​​​െൻറ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് അന്ത്യദർശനത്തിന് ശേഷം സംസ്കരിച്ചു. സുരേഷി​​​െൻറ സംസ്കാരം തിങ്കളാഴ്ച നടക്കും. ഇരുവീടുകളിലും നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellwell cleaning
News Summary - Two people died while well cleaning-KERALA NEWS
Next Story