മങ്കട: മണൽക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ്, റവന്യൂ വകുപ്പുകൾ പിടിച്ചെടുക്കുന്ന മണൽ ലോറികൾ വിട്ടുകിട്ടുന്നതിന് വ്യാജമായി റിലീസ് ഓർഡർ നിർമിച്ചു നൽകുന്ന സംഘാംഗങ്ങൾ അറസ്റ്റിൽ. മുഖ്യപ്രതി മഞ്ചേരി ആനക്കയം ചെക്ക്പോസ്റ്റിനടുത്തുള്ള മാങ്കുന്നം വീട്ടിൽ അനീഷ് മോൻ (39), എടവണ്ണ പന്നിപ്പാറ കടൂരാൻ വീട്ടിൽ അനീഷ് എന്നിവരെയാണ് മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം മങ്കട സി.ഐ വിഷ്ണു, എസ്.ഐ സെബാസ്റ്റ്യൻ ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വേരുംപുലാക്കലിലുള്ള സ്ത്രീയുടെ മരിച്ച ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ലോറി മണൽക്കടത്തുമായി ബന്ധപ്പെട്ട് മങ്കട പൊലീസ് പിടിച്ചെടുത്ത് എസ്.ഡി.എം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സ്ത്രീയുടെ അറിവോ സമ്മതമോ കൂടാതെ പ്രതികൾ പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ വ്യാജ ഉത്തരവ് നിർമിച്ച് ഇറക്കി കൊണ്ടുപോവുകയായിരുന്നു.
നിലമ്പൂർ, മലപ്പുറം, കൊളത്തൂർ, കോട്ടക്കൽ, മങ്കട, വണ്ടൂർ, പൂക്കോട്ടുംപാടം, മഞ്ചേരി, വഴിക്കടവ്, കരുവാരകുണ്ട്, എടവണ്ണ പൊലീസ് സ്റ്റേഷനുകളിൽനിന്നായി പ്രതികൾ 40ഓളം ലോറികൾ കൊണ്ടുപോയതായും ഇവയിൽ പലതും വ്യാജ റിലീസ് ഓർഡർ നിർമിച്ചാണ് കൊണ്ടുപോയതെന്നും പ്രതികൾ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.