കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലാണ് സംഭവം. കൂട്ടിലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
കാളാണ്ടിത്താഴത്തെ കുറച്ചുകാലമായി പൂട്ടിയിട്ട അമ്മാസ് ഹോട്ടലിൽ ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. ആദ്യം ഇറങ്ങിയയാൾ ശ്വാസം മുട്ടി ബോധംകെട്ട് വീണു. ഇതോടെ ഇയാളെ രക്ഷിക്കാൻ രണ്ടാമത്തെയാളും ഇറങ്ങി. ഇതോടെ രണ്ടുപേരും കുഴിയിൽ കുടുങ്ങുകയായിരുന്നു. എട്ടടിയോളം ആഴമുള്ള കുഴിയിൽ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. ഒരാൾക്ക് ഇറങ്ങാൻ മാത്രം കഴിയുന്നത്ര വ്യാസമേ കുഴിക്ക് ഉണ്ടായിരുന്നുള്ളൂ.
അഗ്നിരക്ഷാ സേന എത്തി ഇരുവരെയും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഹോട്ടലുടമക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.