വൈത്തിരിയിൽ വെള്ളച്ചാട്ടത്തിൽവീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

വൈത്തിരി: വൈത്തിരിയിൽ വെള്ളച്ചാട്ടത്തിൽവീണ് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തളിമല വേങ്ങാക്കോട് എഴുപതേക്കർ വെള്ളച്ചാട്ടത്തിലാണ് അപകടം.

കൽപറ്റ പെരുന്തട്ട സ്വദേശി അഭിജിത്താണ് (20) മരിച്ചത്. സുഹൃത്തായ ശ്രീഹരിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് അപകടം.

പൊലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്ത് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും വെള്ളച്ചാട്ടം കാണാനെത്തിയത്.

Tags:    
News Summary - Two tourists were injured after falling into the waterfall in Vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.