32 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം എം.ഡി എം.എ, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും വാങ്ങിയ രാസ ലഹരിയായ എം.ഡി എം.എ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനാണ് കൊണ്ടുവന്നത്.

മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി താലൂക്കിൽ മുന്നിയൂർ വെളിമൂക്ക് പോസ്റ്റ് പരിധിയിൽ പടിക്കൽ ദേശത്ത് പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർഗോഡ് സ്വദേശിയായ മഞ്ചേശ്വരം താലൂക്കിൽ മംഗൽപടി വില്ലേജിൽ പേത്തൂർ ദേശത്ത് പുളിക്കുന്നി വീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവർ കടത്തിക്കൊണ്ടുവന്നത്.

കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്പന നടത്തിവരുന്നതെന്ന് പ്രതികൾ മൊഴി നൽകി. രാസ ലഹരി തൂക്കുന്നതിനായിട്ടുള്ള മൊബൈൽ ഫോണിൻറെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് ഈ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

കൊല്ലം ജില്ലയിൽ ഇതുവരെ കണ്ടെടുത്തിട്ടുള്ള രാസലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത്. 10 ഗ്രാമിന് മുകളിലുള്ള രാസലഹരി കടത്തിക്കൊണ്ടുവന്നത് കൊമ്മേഴ്‌സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്കിയവർക്കെതിരെ തുടർന്ന് അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ. സുദേവൻ അറിയിച്ചു.

ഇവരുടെ ഉപഭോക്താക്കൾ എല്ലാം തന്നെ കൗമാരപ്രായത്തിലുള്ള കുട്ടികളാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസിലായി. തുടർ നടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി.

Tags:    
News Summary - Two youths arrested with 32 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.