അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി വാളറക്ക് സമീപം കോളനിപ്പാലത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂർ സ്വദേശി കാർത്തിക് (20) എന്നിവരാണ് മരിച്ചത്. എറണാകുളം കാക്കനാട്ടെ വൈൽ പഫ് കോഫി ഹൗസ് ജീവനക്കാരായ ഇരുവരും മൂന്നാർ സന്ദർശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ചാലക്കുടിയിൽനിന്ന് മൂന്നാർ സന്ദർശനത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അടിമാലി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.