കോഴിക്കോട്/കൊയിലാണ്ടി: ജില്ലയിലെ കോണ്‍ഗ്രസിനെ ഇനി യു. രാജീവന്‍ നയിക്കും. ഡി.സി.സി വൈസ് പ്രസിഡൻറായി പ്രവർത്തിക്കവെയാണ് പ്രസിഡൻറ് പദവിയിലെത്തുന്നത്. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവൻ പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ അധ്യാപകനായിരിക്കെ സ്വയംവിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാവുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനരംഗത്ത് കഴിവുതെളിയിച്ചത്. പ്രവര്‍ത്തകരുടെ ഏതാവശ്യത്തിനും എവിടെയും ഓടിയെത്താനുള്ള ഊര്‍ജസ്വലതയാണ് ഏവർക്കും പ്രിയങ്കരനാക്കിയത്.
അഡ്വ. ടി. സിദ്ദീഖ് കെ.പി.സി.സി വൈസ് പ്രസിഡൻറായപ്പോൾതന്നെ ഡി.സി.സി പ്രസിഡൻറായി എ ഗ്രൂപ്പിൽ നിന്നുള്ള രാജീവൻ വരുമെന്ന് ഉറപ്പായിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പ്രഖ്യാപനം നീണ്ടു. ഇതിനിടെ െഎ ഗ്രൂപ്പിൽ നിന്നടക്കം ചില നീക്കങ്ങളുണ്ടായി. ഇതോടെ ഡി.സി.സി പ്രസിഡൻറിെൻറ ചുമതല ഇക്കാലമത്രയും സിദ്ദീഖ് തന്നെ വഹിക്കുകയായിരുന്നു. മാസങ്ങൾക്കുശേഷമാണിപ്പോൾ പ്രതീക്ഷിച്ചപോലെ രാജീവന് നറുക്ക് വീണത്.
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനർ, കെ.പി.സി.സി നിർവാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ചെയര്‍മാന്‍, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവാണ്. വാർഡ് ഏഴ് പുളിയഞ്ചേരി ഇൗസ്റ്റിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുതവണ വടകര പാര്‍ലമെൻറ് െതരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് യു.ഡി.എഫിന് അട്ടിമറി വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഉണിത്രാട്ടില്‍ പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര (മുൻ അധ്യാപിക -കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള സ്കൂൾ). മക്കള്‍: രജീന്ദ് (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍), ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍).
കോഴിക്കോട്: പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് മുഖ്യപരിഗണനയെന്ന് നിയുക്ത ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുവരെ ഏറ്റെടുത്ത സ്ഥാനങ്ങളിൽ പരാതികൾക്കിടയില്ലാത്തവിധം പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം സമ്മാനിക്കുക എന്നതാണ് ആദ്യദൗത്യം -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.