നുണപരിശോധന  ആവശ്യമില്ല;  അനിവാര്യമായാല്‍ തീരുമാനം –ഉമ്മന്‍ ചാണ്ടി

കൊച്ചി: സോളാര്‍ കേസില്‍ നുണപരിശോധനക്ക് വിധേയനാകേണ്ട ആവശ്യമില്ളെന്ന നിലപാടില്‍ തന്നെയാണ് താനെന്നും അന്വേഷണ സംഘത്തിന് അനിവാര്യമായി തോന്നുന്ന ഘട്ടം വന്നാല്‍ തീരുമാനം അപ്പോള്‍ പറയാമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമീഷന്‍ മുമ്പാകെയോ ജനങ്ങളോടൊ ഒരു കളവും പറഞ്ഞിട്ടില്ല. ഇക്കാരണത്താലും കുറ്റവാളിയെന്ന് കണ്ടത്തെി ജയിലിലടച്ച ബിജു രാധാകൃഷ്ണന്‍െറ ആവശ്യ പ്രകാരമാണ് നുണപരിശോധനയെന്നത് കണക്കിലെടുത്തുമാണ് താന്‍ നിരസിച്ചത്. ഇപ്പോഴും അതേ സാഹചര്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍െറ ക്രോസ് വിസ്താരത്തിനിടെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 
 പേഴ്സനല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍, സരിതയുമായി വഴിവിട്ട് ഫോണ്‍ ചെയ്തെന്ന ആരോപണം അന്വേഷിച്ച അന്നത്തെ ഇന്‍റലിജന്‍സ് എ.ഡി.ജി.പി ടി.പി. സെന്‍കുമാറിന്‍െറ ഇടക്കാല റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താനും അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതിപക്ഷത്തിനുകൂടി സ്വീകാര്യമായ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. 
സൗത്ത് സോണ്‍ എ.ഡി.ജി.പി ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതനുസരിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് നിയമസഭയിലെ ചോദ്യത്തിന് മറുപടി പറഞ്ഞത് ശരിയാണ്. രേഖാമൂലം ഉത്തരവില്ലാതെ നിയമസഭയില്‍ പറഞ്ഞതു പ്രകാരം ഹേമചന്ദ്രനെ ഇതിന് ചുമതലപ്പെടുത്തുകയായിരുന്നെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. 

Tags:    
News Summary - u

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.