കോഴിക്കോട്: കേരളത്തിൽ പ്രിൻറ് ചെയ്യുന്ന ഖുർആൻ അറബി മലയാളത്തിലാണെന്ന് എസ്.എഫ്.ഐ നേതാവ് ജെയ്ക്ക് സി. തോമസ്. മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സ്വകാര്യ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ജെയ്ക്കിെൻറ പ്രതികരണം. 'അറബി മലയാളത്തിലാണ് എന്നതാണ് കേരളത്തിൽ പ്രിൻറ് ചെയ്യുന്ന ഖുർആെൻറ സവിശേഷത. അതുകൊണ്ടു തന്നെ ഈ ഖുർആൻ പുറത്തേക്ക് അയക്കപ്പെടുന്ന അപൂർവം പ്രദേശങ്ങളിലൊന്ന് ആൻഡമാൻ നിക്കോബാറാണ്. മറ്റു സ്ഥലങ്ങളിലേക്ക് അയക്കപ്പെടുന്നത് അപൂർവമാണ്.
എന്താണ് യു.എ.ഇയിൽനിന്ന് കൊണ്ടുവരുന്ന വിശുദ്ധ ഖുർആെൻറ പ്രത്യേകത. അത് അസ്സൽ അറബിക്കാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് കൊന്തമാല കോട്ടയത്തും കോഴിക്കോട്ടും ലഭിക്കും. ഇവിടെനിന്ന് വാങ്ങിയാൽ പോരെ. എന്തിനാണ് ജറുസലേമിൽനിന്ന് കൊണ്ടുവരുന്നത്. എന്തിനാണ് അവരുടെ വിശുദ്ധ നാടുകളിൽനിന്ന് കൊണ്ടുവരുന്നത്. നമ്മുടെ നാട്ടിൽനിന്ന് 10 രൂപക്ക് കിട്ടുന്നതുപോലെയാണ് അവ വിശുദ്ധ നാടുകളിൽനിന്ന് കൊണ്ടുവരുന്നത്.
ലോകത്തെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അറേബ്യൻ നാടുകൾ വിശുദ്ധനാടാണ്. ഈ വിശുദ്ധ നാടുകളിൽനിന്ന് കൊണ്ടുവരുന്ന ഖുർആനെ അവർ അസാധാരണ വിശുദ്ധിയോടെ അവർ സ്വീകരിക്കും' -എന്നായിരുന്നു ജെയ്ക്ക് പറഞ്ഞത്. മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് മറുപടി നൽകുകയായിരുന്നു ജെയ്ക്ക്.
എന്നാൽ, യു.എ.ഇ പുണ്യനഗരമല്ലെന്നും അറബി മലയാളത്തിൽ ഖുർആൻ അച്ചടിക്കുന്നില്ലെന്നും പി.കെ. ഫിറോസ് മറുപടി നൽകി. 'ജെയ്ക്കിനെ കുറിച്ചോർത്ത് സങ്കടമുണ്ട്. ആരാണിത് അദ്ദേഹത്തിനോട് പറഞ്ഞുകൊടുത്തതെന്ന് ആലോചിച്ചാണ് അദ്ഭുതം തോന്നുന്നത്. ജെയ്ക്കിനെ മോശമാക്കണമെന്ന് കരുതി ആരെങ്കിലും പറഞ്ഞുകൊടുത്തതായിരിക്കും. അല്ലെങ്കിൽ അവരുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞ് കൊടുത്തതായിരിക്കും.
മന്ത്രി ജലീൽ എന്തായാലും ഇങ്ങനെ പറഞ്ഞുകൊടുക്കില്ലെന്ന് ഉറപ്പാണ്. ക്രൈസ്തവർക്ക് റോം പോലെയും യഹൂദർക്ക് ജറുസലേം പോലെയും ഏതെങ്കിലും നിലക്ക് വിശുദ്ധമായ നാടല്ല യു.എ.ഇ. അറബി മലയാളത്തിൽ ഖുർആൻ തന്നെ അച്ചടിക്കുന്നില്ല. മാത്രമല്ല അറബിയിലുള്ള ഖുർആൻ കേരളത്തിലെ ഏത് കടയിൽ പോയാൽ ലഭിക്കുകയും ചെയ്യും' -ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.