മലപ്പുറം: വന്ദേഭാരത് ദൗത്യത്തിൽ ഞായറാഴ്ച മുതൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. െറസിഡൻറ് വിസയുള്ളവർക്ക് മാത്രമാണ് യാത്രക്ക് അനുമതി. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ആവശ്യമാണ്. എയർഇന്ത്യ എക്സ്പ്രസ് ജൂലൈ 12 മുതൽ 26 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. കേരളത്തിൽനിന്ന് 52 സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൊച്ചി- 21, കോഴിക്കോട്- 15, തിരുവനന്തപുരം- ഒമ്പത്, കണ്ണൂർ- ഏഴ് സർവിസുകളാണ് ആദ്യഘട്ടത്തിൽ. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറുകൾക്കുള്ളിൽ കോവിഡ് പി.സി.ആർ െടസ്റ്റിൽ നെഗറ്റിവായവർക്കാണ് പോകാൻ അനുമതി. കൂടാതെ, ദുബൈ സ്മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഹെൽത്ത് ഡിക്ലറേഷൻ ഫോം, ക്വാറൻറീൻ വിശദാംശങ്ങൾ എന്നിവയും ഒാൺലൈനായി നൽകണം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.