കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ഒരാളെ കൂടി എൻ.ഐ.എ അറസ്റ്റ് ചെയ്തു. വയനാട് കൽപറ്റ പുഴമുടി സ്വദേശി വിജിത് വിജയനെയാണ് (27) വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.
കൽപറ്റയിലെ ക്യാമ്പ് ഓഫിസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ഇന്ന് കൊച്ചി എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ച് വിജിത് വിജയനെ കൂടുതൽ ചോദ്യംചെയ്യും. ഇൗ കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് വിജിത്ത്. ഇയാളെ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ എൻ.െഎ.എ കോഴിക്കോട്ട് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. നിരോധിത മാവോയിസ്റ്റ് ലഘുലേഖകൾ അലൻ, താഹ എന്നിവരുമായി പങ്കിട്ടയാളാണ് വിജിത് വിജയൻ എന്നാണ് സൂചന.
കേസിലെ നാലാം പ്രതിയാണ് വിജിത് വിജയൻ. ഈ കേസില്‍ അലനും താഹയും നേരത്തേ അറസ്റ്റിലായിരുന്നു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.താഹയുടെ ജാമ്യം കോടതി റദ്ദാക്കിയതോടെ കഴിഞ്ഞമാസം കീഴടങ്ങി. മാവോവാദി ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവ് സ്വദേശികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്്.
കേസ് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ യു.എ.പി.എ ചുമത്തിയതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം എൻ.ഐ.എയോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.