കോഴിക്കോട്: അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റുചെയ്ത് യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് വഴിയൊരുക്കിയത് സി.പി.എം ആണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. തുടക്കം മുതല്‍തന്നെ വിവിധ കോണുകളില്‍നിന്ന് മാവോവാദിബന്ധവും മറ്റു തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് മാവോവാദി ബന്ധം സ്ഥാപിച്ചെടുക്കുകയായിരുന്നു.
എന്‍.ഐ.എ കേസ് ഏറ്റെടുത്തശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നത് -നഹാസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.