കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉഡാൻ പദ്ധതിപ്രകാരം സർവിസ് നടത്തുന്ന നഗരങ്ങളുടെ പട്ടികയിൽ മാറ്റമില്ല. കനത്തനഷ്ടം വരുമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെയാണ് നേരേത്ത പ്രഖ്യാപിച്ച റൂട്ടുകൾതന്നെ ഉൾപ്പെടുത്തി പുതിയ ഭൂപടം വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചത്. മുംെബെ, ഡൽഹി ഹിൻദാൻ, ചെന്നൈ, ബംഗളൂരു, ഗോവ, ഹുബ്ലി, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് കണ്ണൂരിൽനിന്ന് ഉഡാൻ സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വിമാന സർവിസ് ഭൂപടത്തിൽ ഉൾപ്പെടുത്തിയെങ്കിലും എല്ലാ സർവിസുകളും ഏറ്റെടുക്കാനാകില്ലെന്ന് കിയാൽ ഉന്നതവൃത്തങ്ങൾ അറിയിച്ചു.
തിരക്ക് കുറഞ്ഞ റൂട്ടുകളിൽ വിമാന സർവിസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് കേന്ദ്രസർക്കാറിെൻറ ഉഡാൻ (ഉഡെ ദേശ്കാ ആം നാഗരിക്) പദ്ധതി. കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന ഉഡാൻ പദ്ധതിയിൽ ഒരു മണിക്കൂർ യാത്രക്ക് 2500 രൂപയാണ് നിരക്ക്. കുറഞ്ഞനിരക്കിൽ സർവിസ് നടത്തുേമ്പാൾ വിമാനക്കമ്പനികൾക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വി.ജി.എഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) ആയി സംസ്ഥാനസർക്കാറും 80 ശതമാനം കേന്ദ്രസർക്കാറും വഹിക്കും. രാജ്യത്തെ 56 വിമാനത്താവളങ്ങളും 31 ഹെലിപാഡുകളും ബന്ധപ്പെടുത്തിയുള്ള ഉഡാൻ പദ്ധതിയുടെ ഭാഗമാകാൻ കണ്ണൂർ വിമാനത്താവള മാനേജ്മെൻറ് നേരത്തേ വിസമ്മതിച്ചിരുന്നു. ഉഡാൻ പ്രകാരം സർവിസ് നടത്തുന്ന കമ്പനികളിൽനിന്ന് വിമാനങ്ങളുടെ പാർക്കിങ്, ലാൻഡിങ് ഫീസ് എന്നിവ ഇൗടാക്കാനാവില്ലെന്നതാണ് താൽപര്യക്കുറവിന് കാരണം.
കേന്ദ്രത്തിെൻറ സമ്മർദത്തെ തുടർന്നാണ് പദ്ധതിയുടെ ഭാഗമാകാൻ കണ്ണൂർ വിമാനത്താവള കമ്പനി തയാറായത്. തുടക്കത്തിൽതന്നെ വിദേശ സർവിസുകൾക്ക് അനുമതി ലഭിക്കാനുള്ള ഉപാധിയുെട അടിസ്ഥാനത്തിലായിരുന്നു അത്. എന്നാൽ, ഇന്ത്യൻ വിമാനക്കമ്പനികളുടെ വിദേശ സർവിസിന് മാത്രമാണ് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിലെയും മറ്റും വിദേശ വിമാനക്കമ്പനികൾ സന്നദ്ധരായി രംഗത്തുണ്ടെങ്കിലും ഇതുവരെ പച്ചക്കൊടി കിട്ടിയില്ല. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ കമ്പനികളാണ് കണ്ണൂരിൽനിന്നുള്ള ഉഡാൻ സർവിസ് ഷെഡ്യൂളിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഉഡാൻ പദ്ധതിയിലുള്ളത് കണ്ണൂരിലേക്കുള്ള സർവിസ് മാത്രമാണ്. കൊച്ചിയിൽനിന്ന് രണ്ടു സർവിസുകളാണുള്ളത്. ലാഭകരമായി പ്രവർത്തിക്കുന്ന വൻകിട വിമാനത്താവളങ്ങളിലൊന്നായ ന്യൂഡൽഹിക്ക് ആറു സർവിസാണ് നൽകിയത്. ഏറ്റവും കൂടുതൽ ഉഡാൻ സർവിസ് അലഹബാദിലാണ് -13 എണ്ണം. തിരക്കേറിയ മുംെബെ വിമാനത്താവളത്തിൽ ഒമ്പതു സർവിസേ ഉഡാനിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.