തിരുവനന്തപുരം: നിയമസഭയിൽ എം.എം. മണിക്കെതിരായ യു.ഡി.എഫ് ബഹിഷ്കരണം തുടരുന്നു. പ്രതിപക്ഷം മണിെക്കതിരെയുള്ള ബാനറുകളും പ്ലക്കാർഡുകളുമായാണ് ഇന്നും സഭയിലെത്തിയത്. ശക്തമായ പ്രതിഷേധത്തിലൂടെ മണിയെ പുറത്താക്കുന്നതിനാണ് പ്രതിപക്ഷ ശ്രമം. യു.ഡി.എഫ് പാർലിമെൻററി പാർട്ടിയുടെതാണ് തീരുമാനം. മണിയോട് ചോദ്യങ്ങൾ ചോദിക്കില്ലെന്നും സംസാരിക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
പൊമ്പിൈള ഒരുമൈെക്കതിരെയും യു.ഡി.എഫ് നേതാക്കൾക്കെതിെരയും അശ്ലീല പരാമർശം നടത്തിയ മണിെയ പുറത്താക്കണമെന്നതാണ് യു.ഡി.എഫ് ആവശ്യം. സഭാ നടപടികൾ തടസപ്പെടുത്താതെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. െസൻകുമാർ വിഷയത്തിലും സർക്കാറിനെതിെര പ്രതിഷേധം ശക്തിപ്പെടുത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. സംസാരം കേൾക്കാൻ പോലും സാധിക്കാത്തത്ര ശക്തമായ മുദ്രാവാക്യം വിളികളാണ് സഭയിൽ മുഴങ്ങുന്നത്. അതേ സമയം നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.