തിരുവനന്തപുരം: വേനൽചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിലേക്കാണ് നെയ്യാറ്റിൻകര മണ്ഡലം. രണ്ടാംഘട്ടത്തിലേക്ക് പ്രചാരണം കടന്നിരിക്കെ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം.
കരുത്ത് തെളിയിക്കുമെന്ന് പ്രഖ്യാപിച്ച് എൻ.ഡി.എയും പ്രചാരണം കൊഴുപ്പിക്കുന്നു. ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുള്ള നെയ്യാറ്റിൻകര ഇത്തവണയും പ്രവചനാതീതമാണ്. തെക്കൻകേരളത്തിൽ ഇടതുമുന്നണിയുടെ അഭിമാനപേരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നെയ്യാറ്റിൻകര.
സിറ്റിങ് എം.എൽ.എ സി.പി.എമ്മിെൻറ കെ. ആൻസലൻ രണ്ടാമൂഴത്തിനിറങ്ങുേമ്പാൾ ഏറെ പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ആൻസലൻ വോട്ടുതേടുന്നത്.
ഹൈടെക് സ്കൂൾ, നെയ്യാറ്റിൻകര ജില്ല ആശുപത്രി വികസനം, റോഡുകളുടെയും തോടുകളുടെയും നവീകരണം തുടങ്ങി സർക്കാറിെൻറ വികസനപ്രവർത്തനങ്ങൾ അദ്ദേഹം വോട്ടർമാർക്ക് മുന്നിൽ നിരത്തുകയാണ്. നായർ-ഇൗഴവ- മുസ്ലിം വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലം വീണ്ടും തുണക്കുമെന്ന പ്രതീക്ഷയാണ് ആൻസലൻ െവച്ചുപുലർത്തുന്നത്.
എന്നാൽ ആ പ്രതീക്ഷ അസ്ഥാനെത്തന്നാണ് എതിരാളി യു.ഡി.എഫിെൻറ ആർ. െസൽവരാജ് അടിവരയിടുന്നത്. താലൂക്കിലെ കുടിവെള്ളപ്രശ്നത്തിന് പോലും ശാശ്വതപരിഹാരം കാണാൻ കഴയാത്ത എം.എൽ.എ ആണ് നെയ്യാറ്റികരക്കുള്ളതെന്നാണ് അദ്ദേഹം പ്രചാരണത്തിൽ പ്രധാന വിഷയമാക്കുന്നത്.
മണ്ഡലത്തിൽ കോൺഗ്രസ് എം.എൽ.എമാർ തുടങ്ങിവെച്ച കാളിപ്പാറ ശുദ്ധജല പദ്ധതി പോലും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ ആൻസലന് കഴിഞ്ഞില്ലെന്നും ജില്ല ആശുപത്രി വികസനം താൻ എം.എൽ.എ ആയിരുന്നപ്പോൾ നടത്തിയതാണെന്നും സെൽവരാജ് പ്രചാരണവിഷയമാക്കുന്നു.
കരമന-കളിയിക്കാവിള റോഡ് വികസനത്തിൽ ഉൾപ്പെട്ട നെയ്യാറ്റിൻകര ൈഹേവ വികസനം ബാലരാമപുരം വെടിവെച്ചാൻകോവിലെത്തി നിൽക്കുന്നു തുടങ്ങി നിരവധിയായ വിഷയങ്ങൾ പ്രചാരണമാക്കുകയാണ് െസൽവരാജ്.
സാമുദായിക വോട്ടുകളും നായർ-ഇൗഴവ- മുസ്ലിം വോട്ടുകളും ഇക്കുറി തനിക്ക് അനുകൂലമാകുമെന്നാണ് െസൽവരാജ് പറയുന്നത്. അതേസമയം ഇൗ രണ്ട് മുന്നണികളുടെയും വാഗ്ദാനങ്ങളും അവകാശവാദങ്ങളും പൊള്ളയെന്നാണ് എൻ.ഡി.എ സ്ഥാനാർഥി ചെങ്കൽ രാജശേഖരൻ പ്രചാരണത്തിൽ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര പദ്ധതികളെല്ലാം സ്വന്തംപേരിലാക്കിയാണ് കേരളം വികസനനേട്ടം അവകാശപ്പെടുന്നതെന്നാണ് അദ്ദേഹം വോട്ടർമാരോട് പറയുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് ഏെറ വേരോട്ടമുള്ള മണ്ഡലമാണ് നെയ്യാറ്റിൻകരയെന്നും അത് തനിക്ക് അനുകൂലമെന്നുമാണ് അദ്ദേഹത്തിെൻറ പ്രതീക്ഷ.
2011ന് ശേഷമുള്ള മണ്ഡലത്തിലെ തെരെഞ്ഞടുപ്പ് സ്ഥിതി പരിശോധിച്ചാൽ രണ്ട് തവണ സെൽവരാജ് എം.എൽ.എ ആയി. 2011ൽ എൽ.ഡി.എഫ് പ്രതിനിധിയായിരുന്നെങ്കിൽ മുന്നണി മാറി 2012ൽ നടന്ന ഉപതെരെഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വിജയിച്ചത്.
2011ൽ കോൺഗ്രസിലെ തമ്പാനൂർ രവിയെയും 2012 ൽ സി.പി.എമ്മിലെ എഫ്. േലാറൻസിനെയും സെൽവരാജ് പരാജയപ്പെടുത്തി. തുടർന്ന് 2016ൽ കെ. ആൻസലനോട് തോറ്റു.
ഇപ്പോൾ അതേ പോർക്കളത്തിലാണ് ഇരുവരും പടയോട്ടത്തിനിറങ്ങിയിരിക്കുന്നത്. 9543 വോട്ടിെൻറ ഭൂരിപക്ഷമാണ് ആൻസലൻ നേടിയത്. ഉരുത്തിരിഞ്ഞുവന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത് നിഷ്പ്രയാസം മറികടക്കാനാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
എന്നാൽ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അവസാഘട്ട പ്രചാരണത്തിൽ മുന്നണിവ്യത്യാസമില്ലാതെ കേന്ദ്ര-സംസ്ഥാന നേതാക്കൾ കൂടി എത്തുന്നതോടെ മണ്ഡലത്തിൽ പ്രചാരണത്തിെൻറ വീറും വാശിയും ഏറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.