മട്ടന്നൂര്‍ (കണ്ണൂർ): കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ നാട്ടില്‍ മുസ്ലിം ലീഗിന് വിജയം. ഷുഹൈബിെൻറ നാടായ കീഴല്ലൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എടയന്നൂരിലും കൊല്ലപ്പെട്ട സ്ഥലമായ തെരൂരിലും യു.ഡി.എഫ്-വെൽഫെയർ പാർട്ടി സ്ഥാനാർഥികളാണ് വിജയിച്ചത്.
എടയന്നൂരിൽ ലീഗ് സ്ഥാനാർഥി ഷബീർ എടയന്നൂർ 240 േവാട്ടിനാണ് വിജയിച്ചപ്പോൾ തെരൂരിൽ യു.ഡി.എഫ് പിന്തുണച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി കൗലത്ത് ടീച്ചറാണ് വിജയിച്ചത്.
എടയന്നൂരിൽ ലീഗ്-കോൺഗ്രസ് പാർട്ടികൾ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതിനാൽ ഇരുവരും വേറിട്ടാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുമ്പുതന്നെ എടയന്നൂര്‍ സീറ്റ് സംബന്ധിച്ച് ജില്ല നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍, ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ മെംബര്‍ സി. ജസീലയും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് നേതാവ് ഷബീര്‍ എടയന്നൂരുമായിരുന്നു മത്സരിച്ചത്. വാര്‍ഡിലെ അനൈക്യം മുതലെടുക്കാൻ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയെയായിരുന്നു നിര്‍ത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസും മുസ്ലിം ലീഗും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. ഇത്തവണ എടയന്നൂര്‍ ഒഴികെ മറ്റെല്ലാം വാര്‍ഡിലും യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.