Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലപ്പെട്ട...

കൊല്ലപ്പെട്ട ഷു​​ഹൈ​​ബി​െൻറ നാട്ടിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി​ സ്​ഥാനാർഥികൾക്ക്​ ജയം

text_fields
bookmark_border
കൊല്ലപ്പെട്ട ഷു​​ഹൈ​​ബി​െൻറ നാട്ടിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി​ സ്​ഥാനാർഥികൾക്ക്​ ജയം
cancel

മ​​ട്ട​​ന്നൂ​​ര്‍ (ക​ണ്ണൂ​ർ): കൊ​​ല്ല​​പ്പെ​​ട്ട യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് ഷു​​ഹൈ​​ബി​െൻറ നാ​​ട്ടി​​ല്‍ മു​​സ്​​​ലിം ലീഗിന്​ വിജയം. ഷ​ുഹൈബി​െൻറ നാടായ കീ​​ഴ​​ല്ലൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ടാം വാ​​ര്‍ഡ് എ​​ട​​യ​​ന്നൂ​​രി​​ലും​ കൊല്ലപ്പെട്ട സ്​ഥലമായ തെരൂരിലും യു.ഡി.എഫ്-വെൽഫെയർ പാർട്ടി​ സ്​ഥാനാർഥികളാണ്​ വിജയിച്ചത്​.

എടയന്നൂരിൽ ലീഗ്​​ സ്​ഥാനാർഥി ഷബീർ എടയന്നൂർ 240 ​േവാട്ടിനാണ്​​​ വിജയിച്ചപ്പോൾ തെരൂരിൽ യ​ു.ഡി.എഫ്​ പിന്തുണച്ച വെൽഫെയർ പാർട്ടി സ്​ഥാനാർഥി കൗലത്ത്​ ടീച്ചറാണ്​ വിജയിച്ചത്​.

എടയന്നൂരിൽ ലീഗ്​-കോൺഗ്രസ്​ പാ​​ർ​​ട്ടി​​ക​​ൾ ത​​മ്മി​​ല്‍ ത​​ര്‍ക്കം നി​​ല​​നി​​ന്നി​​രു​​ന്നതിനാൽ ഇരുവരും വേ​​റി​​ട്ടാണ്​ മ​​ത്സ​​രി​​ച്ച​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക​ത്തി​ന്​ മു​​മ്പു​​ത​​ന്നെ എ​​ട​​യ​​ന്നൂ​​ര്‍ സീ​​റ്റ് സം​​ബ​​ന്ധി​​ച്ച് ജി​​ല്ല നേ​​താ​​ക്ക​​ള്‍ ച​​ര്‍ച്ച ആ​​രം​​ഭി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​രു​​വി​​ഭാ​​ഗ​​വും വി​​ട്ടു​​വീ​​ഴ്ച​​ക്ക് ത​​യാ​​റാ​​യി​​ല്ല.

കോ​​ണ്‍ഗ്ര​​സ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി മു​​ന്‍ മെം​​ബ​​ര്‍ സി. ​​ജ​​സീ​​ല​​യും മു​​സ്​​​ലിം ലീ​​ഗ് സ്ഥാ​​നാ​​ര്‍ഥി​​യാ​​യി യൂ​​ത്ത് ലീ​​ഗ് നേ​​താ​​വ് ഷ​​ബീ​​ര്‍ എ​​ട​​യ​​ന്നൂ​​രു​​മാ​​യിരുന്നു മ​​ത്സ​​ര​​ിച്ചത്. വാ​​ര്‍ഡി​​ലെ അ​​നൈ​​ക്യം മുതലെടുക്കാൻ സി.​​പി.​​എം സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍ഥി​​യെ​​യാ​യിരുന്നു നി​​ര്‍ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ത​​ര്‍ക്ക​​ത്തെ തു​​ട​​ര്‍ന്ന് എ​​ല്ലാ വാ​​ര്‍ഡു​​ക​​ളി​​ലും കോ​​ണ്‍ഗ്ര​​സും മു​​സ്​​​ലിം ലീ​​ഗും വെ​​വ്വേ​​റെ​​യാ​​ണ് മ​​ത്സ​​രി​​ച്ചി​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ എ​​ട​​യ​​ന്നൂ​​ര്‍ ഒ​​ഴി​​കെ മ​​റ്റെ​​ല്ലാം വാ​​ര്‍ഡി​​ലും യു.​​ഡി.​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യാണ്​ മത്സരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueshuhaib murdercongressPanchayat election2020
News Summary - UDF and welfare party won in murdered shuhaib's native
Next Story