കോഴിക്കോട്: സ്ഥാനാർഥി എന്ന നിലയിൽ വൻ പരാജയമായിരുന്ന ധർമജൻ ബോൾഗാട്ടിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതാെണന്നും udf balussery against. പ്രചാരണ സമയത്ത് സന്ധ്യക്കുശേഷം സ്ഥാനാർഥി എവിടെയായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നെന്നും പിന്നീട് രാവിലെ 10 മണിക്കു ശേഷമാണ് പ്രത്യക്ഷപ്പെട്ടിരുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഗിരീഷ് മൊടക്കല്ലൂർ പ്രസ്താവനയിൽ ആരോപിച്ചു.
തെൻറ പേരിൽ കെ.പി.സി.സി സെക്രട്ടറി പണം പിരിച്ചുവെന്ന ധർമജെൻറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ടിെൻറ അപര്യാപ്തത കാരണം സ്ഥാനാർഥിയുടെ അനുമതിയോടെയാണ് പിരിവെടുത്തത്. സംഭാവനയായി കിട്ടിയ 80,000 രൂപ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗത്തെയും ഏൽപിച്ചതായും ജനറൽ കൺവീനർ പറഞ്ഞു. രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം വേണ്ടെന്നു തീരുമാനിച്ചത് ഈ നേതാക്കളാണ്.
ഉണ്ണികുളത്ത് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ തകർന്ന കോൺഗ്രസ് ഓഫിസ് സന്ദർശിക്കാൻ ധർമജൻ തയാറായില്ല. വോട്ടെണ്ണൽ ദിനത്തിലും എത്തിയില്ല. പ്രഖ്യാപനത്തിന് രണ്ടുമാസം മുേമ്പ ധർമജനെ സ്ഥാനാർഥിവേഷം െകട്ടി അവതരിപ്പിച്ചത് ദുരൂഹമാണ്. മറ്റുള്ളവരുെട കൈയിലെ ചട്ടുകമായി മാറരുതെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.