കോട്ടയം സീറ്റ് മാണിക്ക് തന്നെ; കോൺഗ്രസ് സ്ഥാനാർഥി ചർച്ച 29ന് ശേഷം -ബെന്നി ബഹന്നാൻ

കോട്ടയം: ഘടകകക്ഷികളുടെ ന്യായമായ ആവശ്യങ്ങൾ എപ്പോഴും പരിഗണിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ. എ ന്നാൽ, സീറ്റ് വിഭജനം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും കൺവീനർ പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗം രണ്ട് സീറ്റ് ചോദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ. ഒരു സീറ്റും വിട്ടു കൊടുക്കുന്നതിനെപ്പറ്റി ആലോചനയില്ല. ഘടകകക്ഷികളുടെ
ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. സീറ്റുകൾ കൈക്കലാക്കാൻ യു.ഡി.എഫിൽ മത്സരമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് സ്ഥാനാർഥിപട്ടിക ചർച്ച തുടങ്ങിയിട്ടില്ല. 29ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തും. അതിനുശേഷം ചർച്ചകൾ നടക്കും. പി.സി ജോർജിന്‍റെ അപേക്ഷ കെ.പി.സി.സി പരിഗണിക്കുമെന്നും യു.ഡി.എഫ് കൺവീനർ അറിയിച്ചു.

Tags:    
News Summary - UDF Benny Behanan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.